Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള വള്ളസദ്യയ്ക്ക്...

ആറന്മുള വള്ളസദ്യയ്ക്ക് നാളെ തുടക്കമാകും

ആറന്മുള: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യ നാളെ (ജൂലൈ 13)  ആരംഭിക്കും. രാവിലെ 11ന്  ക്ഷേത്രമുറ്റത്തെ ആനക്കൊട്ടിലിൽ ഭദ്രദീപം കൊളുത്തി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ വള്ളസദ്യയുടെ ഉദ്ഘാടനം നിർവഹിക്കും.

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, ആൻറ്റോ ആന്റണി എംപി, പ്രമോദ് നാരായണൻ എംഎൽഎ തുടങ്ങിയവർ ഇലയിൽ വിഭവങ്ങൾ വിളമ്പും.

11.30ന് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പഞ്ചപാണ്ഡവ ക്ഷേത്രദർശന യാത്രയുടെ ഭാഗമായി നടത്തുന്ന വള്ളസദ്യ മന്ത്രി കെ. ബി.  ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും.

ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ, പള്ളിയോടപ്രതിനിധികൾ, ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

ഓതറ, ളാക -ഇടയാറൻ മുള, കോടിയാട്ടുകര, തെക്കേമുറി, പൂവത്തൂർ പടിഞ്ഞാറ്,
കോഴഞ്ചേരി, വെൺപാല എന്നീ ഏഴു പള്ളിയോടങ്ങൾ നാളെ വള്ളസദ്യയിൽ പങ്കെടുക്കും.

റാന്നി ഇടക്കുളം മുതൽ ചെന്നിത്തല വരെ രണ്ട് ജില്ലകളിലായി 52 പള്ളിയോട കരകളാണ് വള്ളസദ്യയുടെ ഭാഗമാകുന്നത്. ക്ഷേത്രത്തിന് അകത്തും പുറത്തുമായി 15 സദ്യാലയങ്ങൾ ഒരുക്കിയിട്ടുണ്ട്.  വള്ളസദ്യ ഒക്ടോബർ രണ്ടിന് സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഡിഎം നവീൻ ബാബുവിന്റെ മരണം : കളക്ടർക്കെതിരെ ആരോപണം

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടർക്കെതിരെയും ആരോപണം.യാത്രയയപ്പ് വേണ്ടെന്ന് എഡിഎം പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധിച്ചു ചടങ്ങ് ഒരുക്കുകയായിരുന്നുവെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ പറഞ്ഞു . ജില്ലാ...

സംസ്ഥാനത്ത് 126 ഇടങ്ങളില്‍ മോക് ഡ്രിൽ നടന്നു

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്ത് 126 ഇടങ്ങളില്‍ മോക് ഡ്രിൽ നടന്നു .രാജവ്യാപകമായി 244 ജില്ലകളിലാണ് മോക്ക്ഡ്രില്‍ നടന്നത്. അതിർത്തിയിലെ സംഘർഷത്തിന്റെ നാളുകളിൽ ഏതു സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ...
- Advertisment -

Most Popular

- Advertisement -