Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiജീപ്പ് കൊക്കയിലേക്ക്...

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം: 3 പേർക്ക് ഗുരുതര പരിക്ക്

ഇടുക്കി: നാരകകാനത്ത് ജീപ്പ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ മണ്ണത്തൂർ കാക്കാനിക്കൽ സാറാമ്മ (65) ചെമ്മഞ്ചിയിൽ നിക്കു (6 മാസം) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ വൈകിട്ട്  ആറരയോടെയാണ് അപകടം.12 പേരോളമാണ് ജീപ്പിൽ ഉണ്ടായിരുന്നത്

കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു, എൽദോസ്, ജൂലിയറ്റ്, സാജൻ, ജ്യോതിഷ്, ജോമൽ, നിഹാര, ചിന്നു, എൽദോസ് എന്നിവർക്കാണ് പരിക്കേറ്റത്. നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ ചടങ്ങുകൾക്കു ശേഷം ഇവർ സമീപത്തുള്ള വ്യൂ പോയിന്റിൽപോയി തിരികെ വരുമ്പോഴായിരുന്നു അപകടം.

200 അടിയോളം താഴ്ചയിലേക്ക് ജീപ്പ് മറിയുക ആയിരുന്നു.പ്രദേശവാസികളുടെ നേതൃത്വത്തിൽ സ്വകാര്യ വാഹനങ്ങളിലും മറ്റും പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.  ഡ്രൈവറുടെ പരിചയ കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ തിരഞ്ഞെടുപ്പ് : ഏപ്രിൽ 8, 9 തീയതികളിലെ പത്രപ്പരസ്യങ്ങൾക്ക് അനുമതി നിർബന്ധം

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോളിംഗിനു തൊട്ടു തലേ ദിവസവും (ഏപ്രിൽ എട്ട്), പോളിംഗ് ദിവസവും (ഏപ്രിൽ ഒമ്പത്) അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ- പ്രചാരണ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ്...

Kerala Lottery Results : 06-08-2025 Dhanalekshmi DL-12

1st Prize Rs.1,00,00,000/- DW 248735 (ALAPPUZHA) Consolation Prize Rs.5,000/- DN 248735 DO 248735 DP 248735 DR 248735 DS 248735 DT 248735 DU 248735 DV 248735 DX 248735...
- Advertisment -

Most Popular

- Advertisement -