Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeEdathuaഎടത്വായില്‍ തെരുവ്...

എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷമാകുന്നു

എടത്വ : എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷമാകുന്നു. നായയെ കണ്ട് ഭയന്നോടി വീണ് പരിക്കേറ്റ രണ്ട് സ്ത്രീകൾ ആശുപത്രിയിൽ. തലവടി കളങ്ങര വീട്ടിൽ കുളങ്ങര പെയിന്റ് ഹൗസ് ഉടമ തോമസ് വർക്കിയുടെ ഭാര്യ മുൻ അദ്ധ്യാപിക ബീനാമ്മ എൽ , പാണ്ടങ്കരി കവലയ്ക്കൽ സിജിമോൾ എന്നിവരാണ് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

എടത്വയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ് ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് എടത്വ വികസന സമിതി പല തവണ അധികൃതരോട് ആവശ്യപെട്ടിട്ടുള്ളതാണ്. സെൻസസ് ഡ്യൂട്ടിക്കിടയിൽ കണ്ടങ്കരി പ്രദേശത്ത് വിവര ശേഖരണത്തിന് പോയ അധ്യാപികയെ നായ് കൂട്ടം ആക്രമിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ചികിത്സ തേടിയതിന് ശേഷമാണ് ജോലി തുടർന്നത്.

ചില മാസങ്ങൾക്ക് മുമ്പ് തലവടി കുന്തിരിക്കൽ വാലയിൽ ക്ഷീര കർഷകൻ വി.ഇ.ഈപ്പന്റെ പശു കിടാവിനെ നായ് കടിച്ചു കൊന്നിരുന്നു. ചില ആഴ്ചകൾക്ക് മുമ്പ് നായ് കുറുകെ ചാടി സ്കൂട്ടർ യാത്രക്കാരനായ വാലയിൽ സാം മാത്യു അപകടത്തിൽപെട്ട് പരുക്കേറ്റ് ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. എടത്വ കളങ്ങര പെയിന്റ് ഹൗസിലെ ജീവനക്കാരനും സമാനരീതിയിൽ അപകടത്തിൽപെട്ടിരുന്നു. ഈ പ്രശ്നത്തിന് ശാശ്വാത പരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണവിളംബരമായി തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര

കൊച്ചി : ഓണക്കാലത്തിന്‍റെ വിളംബരമായി ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര .തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ...

കളിപ്പാട്ടത്തിൽ ചവിട്ടി താഴെ വീണ പിതാവിന്‍റെ കയ്യിലിരുന്ന കുട്ടി തലയടിച്ചു മരിച്ചു

തിരുവനന്തപുരം : പിതാവിന്‍റെ കയ്യിലിരുന്ന കുട്ടി താഴെ വീണ് തലയടിച്ചു മരിച്ചു.പാറശ്ശാല പരശുവക്കലില്‍ രജിന്‍ - ധന്യ ദമ്പതികളുടെ മകനായ ഇമാനാണ്(4) മരിച്ചത്.കുട്ടിയെ എടുത്ത് നഴ്സറിയിൽ പോകാനിറങ്ങിയ പിതാവ് കളിപ്പാട്ടത്തിൽ ചവിട്ടി താഴെ...
- Advertisment -

Most Popular

- Advertisement -