Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകുഴിയിൽ വീഴാതിരിക്കാൻ...

കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു : ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

തൃശൂർ : തൃശ്ശൂരിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു താഴെ വീണ യുവാവ് ബസിനടിയിൽ പെട്ട് മരിച്ചു. എൽത്തുരുത്ത് സ്വദേശി ഏബൽ(24) ആണ് മരിച്ചത്. തൃശ്ശൂർ അയ്യന്തോളിൽ കുറുഞ്ഞാക്കൽ ജങ്ഷനിലായിരുന്നു അപകടം. താഴെ വീണ യുവാവിന്റെ ശരീരത്തിൽ പിന്നാലെ വന്ന ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി, കോൺഗ്രസ് കൗൺസിലർമാർ‌ പ്രദേശത്ത് റോഡ് ഉപരോധിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തൃശ്ശൂർ എംജി റോഡിൽ കുഴിയിൽ വീണ് പൂങ്കുന്നം സ്വദേശിയായ വിഷ്ണുദത്ത് എന്ന യുവാവ് മരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘അമ്മ’യിലെ തർക്കം തീർക്കാൻ പ്രത്യേക കോടതി വേണ്ടിവരുമമെന്ന് പരിഹസിച്ച് ഹൈക്കോടതി

കൊച്ചി : താര സംഘടനയായ ‘അമ്മ’യിലെ പ്രശ്നങ്ങൾ തീർക്കാൻ പ്രത്യേക കോടതി വേണ്ടിവരുമമെന്ന് പരിഹസിച്ച് ഹൈക്കോടതി.സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ഒരുപാട് പരിഗണിക്കാനുള്ളപ്പോൾ ഇത്തരം പ്രശ്‌നങ്ങൾ തീർക്കാനല്ലേ സമയമുള്ളൂവെന്ന് കോടതി ചോദിച്ചു .നടി അൻസിബ ഹസന്റെ...

ഓട്ടോറിക്ഷ മസ്ദൂർ സംഘം യൂണിറ്റ് സമ്മേളനം

തിരുവല്ല :  റെയിൽവേ പുളിഞ്ചോട്  ഓട്ടോറിക്ഷ മസ്ദൂർ സംഘം യൂണിറ്റ് സമ്മേളനം നടന്നു. ബിഎംഎസ് മേഖലാ പ്രഭാരി അഭിലാഷ് ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌  ടി എൻ സുരേന്ദ്രൻ നായർ, സെക്രട്ടറി ഹരികുമാർ...
- Advertisment -

Most Popular

- Advertisement -