Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruസാമ്പത്തിക പ്രതിസന്ധി...

സാമ്പത്തിക പ്രതിസന്ധി : കർണാടകയിൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ് ചാർജ് വർധിപ്പിച്ചു

ബെംഗളൂരു : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കർണാടകയിൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത ബസുകളുടെ നിരക്ക് കൂട്ടി. കേന്ദ്ര സർക്കാർ ഡീസൽ വില വർധിപ്പിക്കുന്നതും പ്രവർത്തനച്ചെലവ് ഉയർന്നതുമാണ് ടിക്കറ്റ് നിരക്ക് കൂട്ടാൻ സർക്കാരിനെ നിർബന്ധിതരാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. നിരക്ക് വർധനവിലൂടെ നാല് ഗതാഗത കോർപ്പറേഷനുകളുടെയും കടുത്തസാമ്പത്തിക പ്രതിസന്ധിക്ക് ഭാഗികമായി പരിഹാരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

KSRTC, NWKRTC, KKRTC ഓർഡിനറി ബസുകളിൽ ആദ്യ 5 സ്റ്റേജുകൾക്ക് പരമാവധി 9 രൂപ വരെ വർധിക്കും. എക്സ്പ്രസ് സർവീസുകളിൽ പരമാവധി 18 രൂപ വരെയാണ് വർധന. ബി.എം.ടി.സി  സർവീസുകളിൽ 2 കി.മീ വരെയുള്ളയാത്രയ്‌ക്ക് 4 രൂപയും, 2 മുതൽ 4 കി.മീ വരെ 6 രൂപയും വർധിക്കും (പരമാവധി വർധന 12 രൂപ). നിരക്ക് എത്ര ശതമാനമാണ് വർധിപ്പിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കൃത്യമായ ശതമാനം വ്യക്തമാക്കാതെ ഘട്ടം തിരിച്ചുകണക്കുകൂട്ടാൻ മന്ത്രി പ പറഞ്ഞത് ചെറിയ ആശയക്കുഴപ്പത്തിനും ഇടയാക്കി.

നിലവിൽ 10,200 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് കോർപ്പറേഷനുകൾ നേരിടുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതിയാണ് നഷ്ടത്തിന് കാരണമെന്ന ആരോപണം മന്ത്രിതള്ളി. പ്രതിദിനം യാത്ര ചെയ്യുന്ന 1.24 കോടി ആളുകളിൽ 74.40 ലക്ഷത്തോളം സ്ത്രീകളാണ്. ഇവർക്കുള്ള സൗജന്യ യാത്രാ തുക സർക്കാർ കൃത്യമായി കോർപ്പറേഷനുകൾക്ക് റീഇംബേഴ്സ് ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർഥാടക വാഹനം വളവിൽ അപകടത്തിൽപ്പെട്ടു : അഞ്ചുപേർക്ക് പരിക്ക്

കോട്ടയം : എരുമേലി – മുണ്ടക്കയം പാതയിൽ കണ്ണിമല വളവിൽ ശബരിമല തീർഥാടക വാഹനം അപകടത്തിൽപ്പെട്ടു.തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേർക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല .പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് ക്രാഷ്...

മുണ്ടൂരിൽ വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അപകടം: ഒരാൾ മരിച്ചു

പാലക്കാട് : പാലക്കാട് മുണ്ടൂരിൽ വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരാൾ മരിച്ചു.അപകടത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയായ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. പരിക്കേറ്റ...
- Advertisment -

Most Popular

- Advertisement -