Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തും കോവിഡ്...

സംസ്ഥാനത്തും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്ന്  മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം:  സംസ്ഥാനത്തും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.

ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് ആണെന്ന് കാണുമ്പോള്‍ റഫര്‍ ചെയ്യുന്നത് ശരിയല്ലയെന്നും മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രണ്ടാം കൃഷിയില്‍ ഓലചുരുട്ടി, തണ്ടുതുരപ്പന്‍ ആക്രമണം : കര്‍ഷകര്‍ക്ക് നിർദ്ദേശങ്ങളുമായി കീടനിരീക്ഷണ കേന്ദ്രം

ആലപ്പുഴ: കുട്ടനാട്ടില്‍ രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളില്‍ കണ്ടെത്തിയ ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ നിർദ്ദേശങ്ങളുമായി സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം. വിതച്ച് 20 ദിവസം മുതല്‍ 90 ദിവസം വരെ  പ്രായമായ ചെടികളില്‍ കീടസാന്നിധ്യം...

ജിഡിപി 8. 2 ശതമാനം : രാജ്യം സാമ്പത്തിക വളര്‍ച്ചയില്‍ മുന്നേറി

ന്യൂഡല്‍ഹി : പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ സാമ്പത്തിക വളര്‍ച്ച നേടി ഭാരതം. ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള ത്രൈമാസ പാദത്തില്‍ ജിഡിപി 8.2 ശതമാനമാണ്. 7.3 ശതമാനം വളര്‍ച്ചയാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ...
- Advertisment -

Most Popular

- Advertisement -