Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsപ്രാർത്ഥനാ ചടങ്ങിനിടെ...

പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം; കടയ്ക്കാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പ്രാർത്ഥനാ ചടങ്ങ് നടക്കുന്ന വീട്ടിലേക്ക് ഭക്ഷണവുമായി എത്തിയയാളെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച സംഭവത്തിൽ കടയ്ക്കാട് സ്വദേശിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാട് കുരമ്പാല തൊണ്ടത്തറ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ ഗോപകുമാർ (33) ആണ് അറസ്റ്റിലായത്.

വ്യക്തിപരമായ മുൻവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച പരാതിയിലെ വിവരം.നവംബർ അഞ്ചിന് രാത്രി 8.20 ഓടെയായിരുന്നു സംഭവം. കടയ്ക്കാട് സ്വദേശിനിയായ ഷൈനി തങ്കച്ചന്റെ വീട്ടിൽ പ്രാർത്ഥനാ ചടങ്ങ് നടക്കുന്നതിനിടെ ചടങ്ങിലേക്ക് ഭക്ഷണവുമായി എത്തിയ പരാതിക്കാരനെയാണ് പ്രതി കല്ലുകൊണ്ട് എറിഞ്ഞ് ആക്രമിച്ചത്.

മുൻവിരോധത്തെ തുടർന്നായിരുന്നു ആക്രമണമെന്നാണ് പരാതി. അപ്രതീക്ഷിതമായ കല്ലേറിൽ പരാതിക്കാരന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റു. ഇടതുകാലിൽ മുട്ടിന് താഴെയും കഴുത്തിന്റെ വലതുഭാഗത്തുമാണ് പരിക്കേറ്റത്.
സംഭവത്തെ തുടർന്ന് പരിക്കേറ്റയാൾ നൽകിയ പരാതിയിൽ പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചുന് നടത്തിയ അന്വേഷണത്തിലാണ് ഗോപകുമാറിനെ അറസ്റ്റ് ചെയ്തത്.

പരാതിക്കാരനും പ്രതിയും തമ്മിലുള്ള വ്യക്തിപരമായ വിരോധമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടൻ വി.പി. രാമചന്ദ്രൻ അന്തരിച്ചു

കണ്ണൂർ: പ്രമുഖ സിനിമ-സീരിയൽ നടൻ വി.പി രാമചന്ദ്രൻ അന്തരിച്ചു.81 വയസ്സായിരുന്നു. പയ്യന്നൂരിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു. 19...

കേരളാ ബാങ്ക് ചൂരൽമല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളി

വയനാട് : കേരളാ ബാങ്ക് വയനാട് ജില്ലയിലെ ചൂരൽമല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളി .ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളാൻ...
- Advertisment -

Most Popular

- Advertisement -