Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യ- പാകിസ്താൻ...

ഇന്ത്യ- പാകിസ്താൻ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

ന്യൂഡൽഹി : ഇന്ത്യ- പാകിസ്താൻ വെടിനിർത്തലിന് ധാരണയായെന്ന് കേന്ദ്രം. ഇന്ന് വൈകീട്ട് അഞ്ചുമണിമുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന നടത്തിയത്. വൈകിട്ട് 5 മണിയോടെ ഇരു രാജ്യങ്ങളും കര–വ്യോമ–സമുദ്ര മാർഗമുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിച്ചുവെന്ന് വിക്രം മിസ്രി അറിയിച്ചു .

പാക്ക് ഡിജിഎംഒ ഇന്ത്യൻ ഡിജിഎംഒയെ ഉച്ചകഴിഞ്ഞ് 3.35ന് വിളിച്ചിരുന്നു. കരയിലൂടെയും ആകാശമാര്‍ഗവും സമുദ്രത്തിലൂടെയും ഉള്ള പൂര്‍ണ വെടിനിര്‍ത്തലിന് ഇരുവരും തമ്മില്‍ തീരുമാനത്തിലെത്തിയതായും തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് ഇരു ഡിജിഎംഒകളും വീണ്ടും ചർ‍ച്ച നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു .

നേരത്തെ ,അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് ധാരണായായെന്ന് പ്രഖ്യാപിച്ചിരുന്നു .രാത്രി മുഴുവൻ നീണ്ട കൂടിയാലോചനകളെത്തുടർന്നാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞിരുന്നു. പിന്നാലെ വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്ന് ഇന്ത്യയും പാകിസ്ഥാനും അറിയിച്ചു .തീരുമാനത്തിൽ മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിഷേധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടന്‍ ടി.പി. മാധവന്‍ അന്തരിച്ചു

കൊല്ലം : മലയാളത്തിലെ മുതിർന്ന നടൻ ടി.പി മാധവൻ(88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക്...

വായന വാരാചരണ സമാപനവും പി.എൻ പണിക്കർ അനുസ്മരണവും

തിരുവല്ല: പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിന്റെയും കാരയ്ക്കൽ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ വായന വാരാചരണ സമാപനവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. പെരിങ്ങര ഗ്രാമ പഞ്ചായത്തംഗം സി.കെ. അനു ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ...
- Advertisment -

Most Popular

- Advertisement -