Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസെൻസസ് 2027:...

സെൻസസ് 2027: ഫീൽഡ് ട്രെയിനർമാരുടെ ജില്ലാതല പരിശീലനം മേയ്‌ 18 ന്

ആലപ്പുഴ: ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന സെൻസസ് 2027 ന്റെ ഭാഗമായി ഫീൽഡ് ട്രെയിനർമാരുടെ ജില്ലാതല പരിശീലനം മെയ്‌ 18 ന് ആരംഭിക്കും. ജില്ലാതല പരിശീലനം പൂർത്തിയാക്കിയ ഫീൽഡ് ട്രെയിനർമാരുടെ നേതൃത്വത്തിൽ എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും തുടർന്ന് പരിശീലനം നൽകും.

ജില്ലയിൽ സെൻസസുമായി ബന്ധപ്പെട്ട മാപ്പിംഗ് നടപടികൾ പുരോഗമിക്കുകയാണ്. വീടുകൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ സ്ഥാനം ജിയോ-ടാഗ്  ചെയ്ത് ഡിജിറ്റൽ മാപ്പിൽ അടയാളപ്പെടുത്തുന്ന സംവിധാനമാണിത്. നഗരസഭകളിൽ മുൻസിപ്പൽ സെക്രട്ടറിയും ഗ്രാമപ്രദേശങ്ങളിൽ തഹസിൽദാറുമാണ് ചാർജ് ഓഫീസർ. ആലപ്പുഴ നഗരസഭയിൽ മാപ്പിംഗ് പൂർത്തിയാക്കിയ ശേഷമുള്ള ഫീൽഡ് വെരിഫിക്കേഷൻ നടപടികൾ പുരോഗമിക്കുകയാണ്.

2011 ന് ശേഷമുള്ള രാജ്യത്തെ സെൻസസ് സമഗ്രമായി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടം ജൂലൈ ഒന്ന് മുതൽ 30 വരെ നടക്കും. ആദ്യഘട്ട സെൻസസിൽ വീടുകളുടെ പട്ടികപ്പെടുത്തലും വീട് സെൻസസുമാണ് നടക്കുക. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ ജനസംഖ്യ കണക്കെടുപ്പ് നടത്തും. ആദ്യമായി ഡിജിറ്റൽ ഡാറ്റാ ശേഖരണ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുവെന്ന പ്രത്യേകതയും 2027 സെൻസസിനുണ്ട്.

2027 സെൻസസിൽ ആദ്യമായി അവതരിപ്പിക്കുന്ന സെൽഫ് എന്യുമറേഷൻ രീതി ജൂൺ 16ന്  ആരംഭിക്കും. ജൂൺ 30 വരെയാണ് സെൽഫ് എന്യുമറേഷൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ പൗരന്മാർക്ക് https://se.census.gov.in എന്ന പോര്‍ട്ടല്‍  വഴി സ്വന്തം വിവരങ്ങൾ സുരക്ഷിതമായി  നൽകാൻ സാധിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി : നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ . ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ഷൈനിനു മേൽ ചുമത്തിയിട്ടുള്ളത്. എൻഡിപിഎസ് സെക്ഷൻ 27, 29...

അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം: പാഠപുസ്തക വിതരണത്തിലും അധ്യാപക പരിശീലനത്തിലും ഗുരുതര വീഴ്ച-  അനൂപ് ആന്റണി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാഠപുസ്തക വിതരണത്തിലും അധ്യാപക പരിശീലനത്തിലും ഗുരുതര വീഴ്ച സംഭവിച്ചതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ആരോപിച്ചു. സ്‌കൂളുകള്‍...
- Advertisment -

Most Popular

- Advertisement -