Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകാറും ബൈക്കും...

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയം: പനച്ചിക്കാട് പാച്ചിറ സ്‌കൂളിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുറിച്ചി മലകുന്നം തോട്ടുപുറം സ്വേദേശി വിഷ്ണു ഓമനക്കുട്ടനാണ് (28) മരിച്ചത്. ഇന്ന് രാവിലെയോടെ പന്നിമറ്റം പരുത്തുംപാറ റോഡിൽ പാച്ചിറ സ്‌കൂളിനു മുന്നിലായിരുന്നു അപകടം.

ഇരുദിശകളിൽ  നിന്നും എത്തിയ കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് കിടന്ന യുവാവിനെ നാട്ടുകാർ ചേർന്ന് ആദ്യം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും  മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുനാട്ടുകാവിൽ പള്ളിവേട്ടയും ഗരുഡ വാഹനം എഴുന്നള്ളിപ്പും ഇന്ന്.

തിരുവല്ല : കാവുംഭാഗം കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ടയും ഗരുഡ വാഹനം എഴുന്നള്ളിപ്പും ഇന്ന് രാത്രി 08 മണിക്ക് നടക്കും. വൈകിട്ട് 06 ന് തിരുവല്ല രാജീവ്‌ കൃഷ്ണന്റെ നേതൃത്വത്തിൽ സ്പെഷ്യൽ മേളം,...

സെന്റ് ചാവറ ട്രോഫി – ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം

ചങ്ങനാശ്ശേരി : കലയുടെ ആവേശം പ്രേക്ഷകരിലുണർത്തി സെന്റ് ചാവറ ട്രോഫി - ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം പുരോഗമിക്കുന്നു. ആറാം ദിനമായ ഇന്നലെ തിരുവനന്തപുരം സൗപർണികയുടെ മണികർണിക അരങ്ങേറി. ഇന്ത്യയുടെ ജോൻ...
- Advertisment -

Most Popular

- Advertisement -