Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsകനത്ത ഇടിയോടുകൂടിയ...

കനത്ത ഇടിയോടുകൂടിയ മഴ: റാന്നിയിൽ റോഡുകളിൽ വെള്ളക്കെട്ട്

റാന്നി: റാന്നിയിലും പരിസരപ്രദേശങ്ങളിലും ഭീതി വിതച്ച് കനത്ത ഇടിയോടുകൂടിയ ശക്തമായ മഴ. ഇന്ന് വൈകീട്ട് 4.15 നു തുടങ്ങിയ മഴ മുക്കാൽ മണിക്കൂറുകളോളം നീണ്ടു നിന്നു. മഴ ശക്തമായതോടെ നിരവധി കടകളിലും വീടുകളിലും വെള്ളം കയറി. അടുത്ത ദിവസങ്ങളിൽ പെയ്തതിൽ വച്ച് ഏറ്റവും രൂക്ഷമായ മഴയ്ക്കാണ് പ്രദേശം സാക്ഷ്യം വഹിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.

കാതടപ്പിക്കുന്ന ഇടിയും ശക്തമായ മിന്നലും ജനങ്ങളിൽ  പരിഭ്രാന്തി സൃഷ്ടിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയ്ക്ക് ശേഷം ജലനിരപ്പ് താഴ്ന്നു വരുന്നതിനിടെയാണ് വീണ്ടും മഴ കനത്തത്. റോഡുകളിലും കാറുകൾക്കിടയിലൂടെയും കുത്തിയൊഴുകുന്ന വെള്ളം ഗതാഗതത്തെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിച്ചു. പിന്നീട് രാത്രിയോടെ വെള്ളക്കെട്ട് ഒഴുകി മാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 16-03-2026 Bhagyathara BT-45

1st Prize : ₹1,00,00,000/- BH 616697 (KANNUR) Consolation Prize ₹5,000/- BA 616697 BB 616697 BC 616697 BD 616697 BE 616697 BF 616697 BG 616697 BJ 616697 BK 616697 BL...

വാൽപ്പാറ ദുരന്തം : അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് റിപ്പോർട്ട്

മലപ്പുറം : ഒന്‍പതുപേരുടെ മരണത്തിന് ഇടയാക്കിയ വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒയുടെ റിപ്പോർട്ട്. കുത്തനെയുള്ള ഇറക്കത്തില്‍ അമിതമായി ബ്രേക്ക് ഉപയോഗിച്ചതും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായി.മോശം കാലാവസ്ഥയോ കാഴ്ച്ചക്കുറവോ...
- Advertisment -

Most Popular

- Advertisement -