Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiഓപ്പറേഷൻ സിന്ദൂറിൽ...

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ 10 വിമാനങ്ങൾ തകർത്തതായി വ്യോമസേന മേധാവി എ പി സിം​ഗ്

ന്യൂഡൽഹി : പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ 10 വിമാനങ്ങൾ തകർത്തതായി വ്യോമസേന മേധാവി എ പി സിംഗ്. 93-ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാനിൽ 300 കിലോമീറ്റർ ഉള്ളിൽ വരെ ഇന്ത്യ ആക്രമണം നടത്തി. ദീർഘദൂര സർഫേസ് ടു എയർ മിസൈലുകൾ ഉപയോഗിച്ച് ഒട്ടേറെ വ്യോമകേന്ദ്രങ്ങൾ ആക്രമിച്ചു. അഞ്ച് ഹൈ-ടെക് യുദ്ധവിമാനങ്ങളും ഒരു അവാക്‌സും വെടിവെച്ചിട്ടു .നാലു വ്യോമ കേന്ദ്രങ്ങളിലെ റഡാറുകൾ, രണ്ടു കേന്ദ്രങ്ങളിലെ കമാൻഡ് സെന്ററുകൾ, രണ്ടു കേന്ദ്രങ്ങളിലെ റൺവേകൾ, മൂന്നു കേന്ദ്രങ്ങളിലെ യുദ്ധവിമാന ഹാങ്ങറുകൾ എന്നിവ തകർത്തു .ഒരു സി–130 വിമാനം, എഫ്–16 ഉൾപ്പെടെ ഹാങ്ങറിലെ നാലോ അഞ്ചോ യുദ്ധവിമാനങ്ങൾ തകർത്തു. ഇതോടൊപ്പം അവരുടെ വ്യോമപ്രതിരോധ സംവിധാനവും തകർത്തു.

ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർത്തെന്ന പാക് സൈന്യത്തിന്റെ അവകാശവാദങ്ങളും വ്യോമസേന മേധാവി തള്ളിക്കളഞ്ഞു.ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർത്തെന്ന പാക്കിസ്ഥാന്റെ വാദം പാക്ക് ജനതയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമാണ്.സ്വന്തം ഭൂപ്രദേശത്തില്‍ പോലും പാകിസ്താന് ഒന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് നമ്മളുണ്ടാക്കിയത്. പാക്കിസ്ഥാൻ ഇന്ത്യയോടു വെടിനിർത്തലിന് അഭ്യർഥിക്കുകയായിരുന്നെന്നും വ്യോമസേന മേധാവി പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഴ്സിംഗ് ശില്പശാല സംഘടിപ്പിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഹെമറ്റോളജി വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ രക്തസംബന്ധമായ രോഗികൾക്ക് നൽകേണ്ട നഴ്സിംഗ് പരിചരണത്തെക്കുറിച്ച് ശിൽപ്പശാല സംഘടിപ്പിച്ചു. ലണ്ടൻ ഇംപീരിയൽ കോളേജ് ഹെൽത്ത് കെയർ എൻ എച്ച്...

കേന്ദ്ര തപാൽ വകുപ്പിൽ ഡ്രൈവർ തസ്തികയിലേക്ക് അവസരം

ബെംഗളൂരു: കേന്ദ്ര തപാൽ വകുപ്പിന് (ഇന്ത്യ പോസ്റ്റ്) കീഴിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് വൻ അവസരം. മെയിൽ മോട്ടോർ സർവീസിന് (MMS) കീഴിൽ ബെംഗളൂരു, മൈസൂരു മേഖലകളിലായി ഒഴിവുള്ള തസ്തികകളിലേക്കാണ് അപേക്ഷ...
- Advertisment -

Most Popular

- Advertisement -