തിരുവല്ല: വളഞ്ഞവട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിനയത്തിന്റെ സന്ദേശം പകർന്നു കാൽകഴുകൽ ശുശ്രൂഷ നടന്നു.
ഇടവകംഗവും കൊല്ലം ഭദ്രാസനാധിപനുമായ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപോലീത്ത മുഖ്യ കർമ്മികത്വം വഹിച്ചു. വികാരി ഫാ ഡോ മാത്യൂസ് ജോൺ മനയിൽ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
ഫാ.സഖറിയ പനക്കമാറ്റം കോറപ്പിസ്കോപ്പ, ഡേവിഡ് കോശി റമ്പാൻ, ഫാ എ റ്റി ഗീവർഗീസ്, ഫാ ജോർജ്ജ് വർഗീസ്, ഫാ സി സി കുര്യാക്കോസ്, ഫാ. ഷിബു ടോം, ഫാ.ജോമോൻ ജോസഫ്,ഫാ. ജോൺ ചാക്കോ, ഫാ. ടിജോ വർഗീസ്, ഫാ. ജിബു അലക്സ്, ഫാ. സുനിൽ കെ എം, ഫാ. അനു വർഗീസ്, ഫാ. ബിജി ഗീവർഗീസ് എന്നിവർ ശ്ലീഹൻമാരെ പ്രതിനിധീകരിച്ച് ശുശ്രൂഷയിൽ പങ്കെടുത്തു.
മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കൊല്ലം ഭദ്രാസന സെക്രട്ടറി ഫാ. പി. കെ ഷാജൻ നിരണം- കൊല്ലം ഭദ്രാസങ്ങളിൽ നിന്ന് സഭാ മാനേജിങ് കമ്മിറ്റി ആഗങ്ങളും കൗൺസിൽ അഗങ്ങളും പങ്കെടുത്തു.
വെള്ളിയാഴ്ച്ച രാവിലെ 7:30 നു ദുഃഖവെള്ളി ശുശ്രൂഷകൾ ആരംഭിക്കും