Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsകാരണവർ വധക്കേസ്...

കാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക് : സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു

തിരുവനന്തപുരം : ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്. ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചു. മാനുഷിക പരിഗണന, കുടുംബിനി എന്നീ പരിഗണനകളിലാണ് ഇളവു നൽകിയത്. ജീവപര്യന്തം തടവിനു ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്.

നേരത്തേ ഷെറിന് ശിക്ഷായിളവ് നൽകണമെന്ന സർക്കാർ ശുപാർശയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു .തുടർന്ന് ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവൻ ഏർപ്പെടുത്തി.ശുപാര്‍ശയോടൊപ്പം ഈ ഫോം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ ചെയ്യുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരക്കെ മഴ : 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത .4 ജില്ലകളിൽ ഓറഞ്ച് അലേർട്ട് ഉണ്ട് .കാസര്‍കോഡ് ,കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ബാക്കി 10 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുമുണ്ട്....

മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറം : മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്നുപേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോ​ഗം സ്ഥിരീകരിച്ചത്. നിലമ്പൂരിൽ...
- Advertisment -

Most Popular

- Advertisement -