Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനവോദയ സ്കൂളിൽ...

നവോദയ സ്കൂളിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ  കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥി അഭി​ഗീതിനെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ അഭി​ഗീത് ക്ലാസിൽ വന്നിരുന്നു.

പിന്നാലെ ഇന്റർവെൽ സമയത്ത് വീണ്ടും റൂമിലേക്ക് തിരിച്ചു പോയി. അതിന് ശേഷം ക്ലാസിലേക്ക് വന്നില്ല. കാണാത്തതിനെ തുടർന്ന് മറ്റ് വിദ്യാർത്ഥികൾ വന്ന് നോക്കിയപ്പോഴാണ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ അധ്യാപകരെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

കുറിപ്പിന്റെ ഉള്ളടക്കം എന്താണെന്ന് വിവരം പുറത്തുവന്നിട്ടില്ല. സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്. കായംകുളം സ്വദേശിയാണ് അഭിഗീത്. ഏതാനും മാസങ്ങൾക്ക് മുമ്പ് മറ്റൊരു വിദ്യാർത്ഥിയെയും ചെന്നിത്തല നവോദയ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രിയുടെ വിമാനത്തിന് ഭീകരാക്രമണ ഭീഷണി : ഒരാൾ അറസ്റ്റിൽ

മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന് ഭീകരാക്രമണ ഭീഷണി. .ഇന്നലെയാണ് മുംബൈ പൊലീസിന് ഫോൺ കോളിലൂടെ ഭീഷണി ലഭിച്ചത്.പ്രധാനമന്ത്രി യുഎസ് സന്ദർശനത്തിനു പോകുമ്പോൾ വിമാനത്തിനു നേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്നായിരുന്നു ഭീഷണി .സംഭവത്തിൽ ഒരാളെ...

15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന് നാളെ തുടങ്ങും

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന് നാളെ തുടക്കമാകും. 31വരെ നടക്കുന്ന ശ്രീനാരായണ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27ന് രാവിലെ 9.45ന് കൺവെൻഷൻ നഗറിൽ...
- Advertisment -

Most Popular

- Advertisement -