Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsബിലീവേഴ്സ് കോളേജ്...

ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ ബിരുദദാനച്ചടങ്ങ് നടന്നു

തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ ബിരുദദാനച്ചടങ്ങ് നടന്നു. 2023 ൽ പഠനം പൂർത്തിയാക്കിയ 29 നഴ്സുമാരുടെ ബിരുദദാനച്ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ പരമാധ്യക്ഷൻ മൊറാൻ മോർ അത്തനേഷ്യസ് യൊഹാൻ പ്രഥമൻ മെത്രാപ്പോലീത്ത നിർവഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ സഭാ സെക്രട്ടറിയും നഴ്സിംഗ് കോളേജ് ട്രസ്റ്റിയുമായ റവ.ഫാ.ഡോ. ഡാനിയൽ ജോൺസൺ അധ്യക്ഷനായ ചടങ്ങിൽ കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും സഭയുടെ ഔദ്യോഗികവക്താവും നഴ്സിംഗ് കോളേജ് മാനേജിംഗ് ട്രസ്റ്റിയുമായ റവ.ഫാ സിജോ പന്തപ്പള്ളിൽ പ്രസംഗിച്ചു.

ബിലീവേഴ്സ് ഈസ്റ്റേൺ സഭ മിഷൻസ് ഡയറക്ടർ ഡോ സിനി പുന്നൂസ്, റവ.ഫാ തോമസ് വർഗീസ്, കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഷെറിൻ പീറ്റർ, അഡ്മിനിസ്ട്രേറ്റിവ് ഹെഡ് അഡ്വ പ്രിൻസി പി വർഗീസ് ,വൈസ് പ്രിൻസിപ്പൽ പ്രൊഫ. അനു മാത്യു, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ജോംസി ജോർജ്, നഴ്സിംഗ് വിഭാഗം മേധാവി  മിനി സാറാ തോമസ്, എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്യത്തിനും ലഹരിക്കും എതിരെയുള്ള പോരാട്ടത്തിൽ സർക്കാർ വീര്യം കുറക്കരുത്: മലങ്കര സഭ

തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സഭ സമൂഹത്തിന്റെ മാനവ ശാക്തീകരണത്തിന് കാവലായി നിലകൊള്ളുന്ന  ആത്മീയ സ്രോതസ്സെന്ന് എക്സൈസ് വകുപ്പ് മന്ത്രി അഡ്വ എം ലിജു. സഭയുടെ മദ്യ- ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം...

പിവി അൻവര്‍ 14 ദിവസത്തെ റിമാൻഡിൽ : ഇന്ന് ജാമ്യാപേക്ഷ നൽകും

മലപ്പുറം : നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്തതിൽ അറസ്റ്റിലായ പി.വി. അൻവർ എംഎൽ‌എയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്.അദ്ദേഹത്തെ തവനൂർ...
- Advertisment -

Most Popular

- Advertisement -