Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമെഡിക്കൽ ലബോറട്ടറി...

മെഡിക്കൽ ലബോറട്ടറി മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണം: MLOA പത്തനംതിട്ട ജില്ലാ  സമ്മേളനം

പത്തനംതിട്ട: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ (MLOA) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാർഷിക പൊതുയോഗവും പഠനക്ലാസ്സും ഓമല്ലൂർ കോഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്നു. ആരോഗ്യ മേഖലയിൽ ചെറുകിട ലാബുകൾ നേരിടുന്ന വെല്ലുവിളികൾ സർക്കാർ ഗൗരവമായി കാണണമെന്നും, അംഗീകൃത ലാബുകളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

തുടർന്ന് നടന്ന​ ‘Communication Skills & Patient Care’ എന്ന വിഷയത്തിൽ പ്രമുഖ പേഴ്സണാലിറ്റി ഡെവലപ്‌മെന്റ് ട്രെയിനർ  പ്രിയ കെ.ജി. ക്ലാസ്സ് നയിച്ചു. രോഗികളോടുള്ള മികച്ച ആശയവിനിമയ രീതികളെക്കുറിച്ചും ലാബ് സാങ്കേതിക വിദഗ്ധർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും വിശദീകരിച്ചു.

പൊതുസമ്മേളനം MLOA സംസ്ഥാന ട്രഷറർ ഷിറാസ് സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്  വിഷ്ണു പി. വി. അധ്യക്ഷത വഹിച്ചു. സംഘടനയുടെ ഭാവി പദ്ധതികളായ ‘സീഡ്’ (നെറ്റ്‌വർക്കിംഗ് & ബ്രാൻഡിംഗ്) പദ്ധതിയെക്കുറിച്ച് സംസ്ഥാന സെക്രട്ടറി നൗഷാദ് മേത്തറും, സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് സുദീപ് കുമാർ വി എന്നിവർ നിർദ്ദേശം നൽകി.

​ജില്ലാ സെക്രട്ടറി അനിൽ കെ. രവി,  ട്രഷറർ ഷൈലജ പ്രസാദ്, വൈസ് പ്രസിഡന്റ് എൽസി മോനച്ചൻ, സി എം ഇ സ്റ്റുഡന്റ്സ് കോ-ഓർഡിനേറ്റർ ബിനു സണ്ണി, ജോയിന്റ് സെക്രട്ടറി  പ്രീതി തോമസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്ത പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

റാന്നി: റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയവരെ വരിയായി നിൽക്കാൻ നിർദ്ദേശിച്ച സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത രണ്ടുപേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പെട്ടി ചാലാപ്പള്ളി സ്വദേശി അത്തിയാൽ എന്ന...

റെസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും

തിരുവല്ല : കാവുംഭാഗം റെസിഡന്റ്‌സ് അസോസിയേഷന്റെ (കെ ആർ എ) ഓണാഘോഷവും കുടുംബസംഗമവും നടത്തി.  കാവുംഭാഗം  ഡി ബി എച്ച് എസ് എസിൽ നടന്ന പരിപാടി  തിരുവല്ല എം എൽ എ വർഗീസ് മാമ്മൻ...
- Advertisment -

Most Popular

- Advertisement -