Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്തിൽ...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ കർഷകദിനാചരണവും കർഷകരെ ആദരിക്കലും

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും  കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും നടന്നു. പെരിങ്ങര എൻഎസ്എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  അഡ്വ മാത്യു ടി തോമസ് എം എൽ എ  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം  മായ അനിൽകുമാർ,   മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു,

പദ്ധതി വിശദീകരണവും കാർഷിക സെമിനാറിനും കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. അഞ്ചു മറിയം ജോസഫ്, കൃഷി അസിസ്റ്റന്റ് ഷിനോജ് എസ് എസ്, എന്നിവർ നേതൃത്വം നൽകി. വിവിധ മേഖലകളിൽ  മികച്ച കർഷകർക്കുള്ള  അവാർഡ് വിതരണം ചെയ്തു.  15 വാർഡിൽ നിന്നും തെരഞ്ഞെടുത്ത 75 കർഷകരെ പഞ്ചായത്ത് തലത്തിൽ ആദരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : ജസ്റ്റിസ് സൗമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ശനിയാഴ്ച രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമ...

കണ്ണൂരിൽ പേവിഷബാധയേറ്റ് അഞ്ചു വയസുകാരൻ മരിച്ചു

കണ്ണൂർ : പേവിഷബാധയേറ്റ് അഞ്ചു വയസുകാരൻ മരിച്ചു.തമിഴ്നാട് കള്ളക്കുറിശ്ശി സ്വദേശി മണിമാരന്റെ മകൻ ഹാരിത്ത് (5) ആണ് മരിച്ചത്.പയ്യാമ്പലത്തെ വീട്ടുമുറ്റത്ത് വച്ച് മേയ് 31ന് കുട്ടിയെ തെരുവുനായ കടിക്കുകയായിരുന്നു. കണ്ണിനും കാലിനും കടിയേറ്റ്...
- Advertisment -

Most Popular

- Advertisement -