Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhi2027 മാർച്ചോടെ...

2027 മാർച്ചോടെ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും: കോച്ച് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: അതിവേഗ ബുള്ളറ്റ് ട്രെയിൻ കോച്ചുകൾ നിർമ്മിക്കാൻ ബെംഗളൂരുവിൽ അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു.  കേന്ദ്ര റയിൽവെ മന്ത്രി അശ്വനി വൈഷ്വണവ് തിപ്പസാന്ദ്രയിലെ ബെമൽ കാമ്പസിലുള്ള ‘ആദിത്യ’ പ്ലാന്റ് ഉദ്ഘാടനം ചെയ്ത ശേഷം അറിയിച്ചു. ബി-28 ശ്രേണിയിലെ അതിവേഗ കോച്ചുകളാണ് ഇവിടെ നിർമ്മിക്കുക.

രാജ്യത്ത് ഹൈസ്പീഡ് റെയിൽ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ ഇത് നിർണായക ഘട്ടമാണെന്ന് മന്ത്രി പറഞ്ഞു. ബുള്ളറ്റ് ട്രെയിനുകൾ രാജ്യത്തെ പ്രധാന നഗരങ്ങളെ വേഗത്തിൽ ബന്ധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെന്നൈ–ബെംഗളൂരു യാത്ര സമയം വെറും 73 മിനിറ്റായി ചുരുങ്ങുന്നതോടെ രണ്ട് നഗരങ്ങളും ഒരൊറ്റ സാമ്പത്തിക കേന്ദ്രമായി മാറുമെന്ന് പ്രതീക്ഷ.

2027 മാർച്ചോടെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.  എൽ.എച്ച്.ബി കോച്ചുകളോടെ പുതിയ മെയിൽ എക്സ്പ്രസ് ഹുബ്ബള്ളിയിൽ നിന്ന് സർവീസ് തുടങ്ങും. ഇതിന് പുറമെ ബെംഗളൂരു–മുംബൈ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസും ഉടൻ ആരംഭിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും .അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

ഒക്ടോബർ 24 : ലോക പോളിയോ ദിനം

എല്ലാ വർഷവും ഒക്ടോബർ 24ന് ലോക പോളിയോ ദിനം ആചരിക്കുന്നു .പോളിയോ രോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും പോളിയോ തടയാനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. കേരളത്തിൽ 2000ന് ശേഷവും ഇന്ത്യയിൽ 2011...
- Advertisment -

Most Popular

- Advertisement -