Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതിരുവള്ളൂരിൽ ചരക്ക്...

തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു ; പാളത്തിൽ വിള്ളൽ ; അട്ടിമറി സംശയം

ചെന്നൈ : തമിഴ് നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു.ഇന്ന് പുലര്‍ച്ചെ 5.30ഓടെ ചെന്നൈയിൽ നിന്ന് ആന്ധ്രയിലേക്ക് പോയ ട്രെയിനിനാണ് തീപിടിച്ചത്. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന്റെ അഞ്ച് ബോഗികൾ കത്തി നശിച്ചു. വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നതോടെ 2കിലോമീറ്റർ പരിസരത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. അപകടം നടന്ന സ്ഥലത്ത് പാളത്തിലായി വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സംഭവത്തിൽ അട്ടിമറി സംശയം ഉയരുന്നുണ്ട് . റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലവർഷം അവസാനിക്കും വരെ താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

കോഴിക്കോട്: കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം. കോഴിക്കോട് ജില്ലാ കലക്ടറും ജില്ലാ...

വാവുബലി : കെഎസ്ആർടിസി  നൂറോളം അധിക ബസുകൾ നിരത്തിലിറക്കും: മന്ത്രി സി.പി ജോൺ

തിരുവനന്തപുരം : കർക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. ഓഗസ്റ്റ് 12-ന് പുലർച്ചെ രണ്ട് മണി മുതൽ സംസ്ഥാനത്തെ 13 പ്രധാന ബലിതർപ്പണ...
- Advertisment -

Most Popular

- Advertisement -