Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiസുപ്രീം കോടതി...

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി : സുപ്രീം കോടതിയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ജെ.പി.നഡ്ഡ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. 7 വിദേശ രാജ്യങ്ങളിലെ പരമോന്നത കോടതികളിൽ നിന്നുൾപ്പെടെ പ്രതിനിധികളും ചടങ്ങിന് സാക്ഷികളായി .2027 ഫെബ്രുവരി 9 വരെ ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ് പദവിയിൽ തുടരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫ്‌ളൈദുബായ് ആക്രമണം : ആക്രമി തീവ്രവാദ ആശയങ്ങളുടെ സ്വാധീനത്തിലായിരുന്നുവെന്ന് റിപ്പോർട്ട്

വാഷിങ്ടൺ : ദുബായ്-ടെൽ അവീവ് ഫ്ളൈദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ കോപൈലറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്.ഹമാം അല്‍ഹമാമി എന്നയാളാണ് കോ-പൈലറ്റെന്ന് യുഎസ് മാധ്യമമായ സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്തു. തീവ്ര നിലപാടുകളുടെ പേരിൽ ഇയാളെ...

കൊടും ചൂട് :  ജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം : ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടായ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല്‍ ശരീരത്തില്‍ നേരിട്ട്...
- Advertisment -

Most Popular

- Advertisement -