Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsകോന്നി മെഡിക്കൽ...

കോന്നി മെഡിക്കൽ കോളേജ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മന്ത്രിയുടെ നിർദേശം

കോന്നി : കോന്നി മെഡിക്കൽ കോളേജിലെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ സെപ്തംബർ മാസത്തോടെ പൂർത്തിയാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. അടുത്ത മാസം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതിനുള്ള സംവിധാനം കെഎംഎസ് സി എൽ ഇൻസ്റ്റാൾ ചെയ്യും. കോളേജ് കെട്ടിടം, ക്വാർട്ടേഴ്സുകൾ, ലേബർ റൂം എന്നിവയുടെ നിർമാണവും സെപ്തംബറിൽ പൂർത്തിയാകും. മെഡിക്കൽ കോളേജിനായി സൃഷ്ടിച്ച തസ്തികകളിൽ ഉടൻ നിയമനം പൂർത്തിയാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.

മെഡിക്കൽ കോളേജിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. കെ.യു. ജനീഷ് കുമാർ എം എൽഎ, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ജില്ലാ കലക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ തൂഫാൻ ;  2.200 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോട്ടയം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം നടത്തിയ പരിശോധനയിൽ 2.200 കിലോ കഞ്ചാവുമായി കാഞ്ഞിരപ്പള്ളിയിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ താമസിക്കുന്ന വെസ്റ്റ് ബംഗാൾ...

പ്രളയ സാധ്യത : നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

പത്തനംതിട്ട : പ്രളയ സാധ്യത മുന്നറിയിപ്പ് ഉള്ളതിനാൽ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കോട്ടയം ജില്ലയിലെ മീനച്ചിൽ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, കോഴിക്കോട് ജില്ലയിലെ...
- Advertisment -

Most Popular

- Advertisement -