Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഎം.കെ. മുനീറിന്റെ...

എം.കെ. മുനീറിന്റെ 49 ലക്ഷത്തിന്റെ കടബാധ്യത തീർത്ത് മുസ്ലിം ലീഗ്

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിന്റെ കടബാധ്യത തീർത്ത് പാർട്ടി .കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിലെ 49 ലക്ഷം രൂപയുടെ വായ്പയാണ് പാർട്ടി അടച്ചുതീർത്തത്.മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്നാണ് പണം വന്നത്.

കോഴിക്കോട് നടക്കാവിലുളള ക്രസന്റ് ഹൗസിനാണ് ജപ്തി സംബന്ധിച്ച നോട്ടീസ് ലഭിച്ചത്. മാര്‍ച്ച് 31-നകം കുടിശ്ശിക അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് കാണിച്ചാണ്‌ സഹകരണ ബാങ്ക് നോട്ടീസയച്ചത്.വാർത്ത വന്നതിനു പിന്നാലെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു.

വീട് നവീകരിക്കാന്‍ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് മുനീര്‍ 35 ലക്ഷം രൂപയുടെ വായ്‌പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ അത് പലിശയടക്കം 58 ലക്ഷം രൂപയായി. ഒരുതവണ ബാങ്ക് വായ്‌പ പുതുക്കി നല്‍കി. അതിനുശേഷം ഒരിക്കല്‍പ്പോലും തിരിച്ചടവുണ്ടായില്ല. നിരവധി തവണ ബാങ്ക് അധികൃതര്‍ നോട്ടീസയച്ചു. വായ്‌പ അടയ്‌ക്കാന്‍ മുനീറിന്റെ കുടുംബം ഇപ്പോൾ സന്നദ്ധത അറിയിച്ചു.  തുടര്‍ന്ന് വായ്‌പ കുടശിക 49 ലക്ഷമായി കുറച്ച് തീർപ്പായത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോസ്റ്റൽ വോട്ടിനുള്ള 12-ഡി ഫോമുകൾ നാളെ മുതൽ (മാർച്ച് 24ന് ) വിതരണം തുടങ്ങും

ആലപ്പുഴ : 2024 ലോകസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് ചെയ്യുന്നതിനായി 12-ഡി ഫോമുകൾ ബൂത്ത് ലെവൽ ഓഫീസർമാർ(ബി. എൽ. ഒ ) ഞായറാഴ്ച (മാർച്ച് 24 മുതൽ) വിതരണം ചെയ്യും. 85 വയസ്സ്...

ഹേമാ കമ്മിറ്റി : കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ല ; നടി സുപ്രീംകോടതിയിൽ

ന്യൂഡൽഹി : ഹേമാ കമ്മിറ്റി മൊഴികളിൽ പൊലീസ് എടുക്കുന്ന തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൊഴി നൽകിയ നടി മാലാ പാർവതി സുപ്രീംകോടതിയിൽ ഹർജി നൽകി. ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ്...
- Advertisment -

Most Popular

- Advertisement -