Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം:...

ശബരിമല തീർത്ഥാടനം: പുല്ലുമേട് കാനനപാതയിൽ തിരക്കേറുന്നു

ശബരിമല: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിൽ ഇന്ന് (ഡിസംബർ 5) വർദ്ധനവ് . ഈ വർഷത്തെ മണ്ഡല-മകരവിളക്ക് സീസണിൽ ശരാശരി 2000 പേരായിരുന്നു ദിവസേന ഈ പാത വഴി എത്തിയിരുന്നത്.

ഭക്തരുടെ തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ പാതയിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പാതയിലുടനീളം വനംവകുപ്പിന്റെ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

പുല്ലുമേട് പാത വഴി എത്തുന്നവർക്ക് പതിനെട്ടാം പടി ചവിട്ടുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും പോലീസും ചേർന്ന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഇവർക്ക് വാവര് സ്വാമി നടയ്ക്ക് മുന്നിലൂടെ ആഴിക്ക് സമീപമുള്ള ആൽമരത്തിന് അരികിലൂടെയുള്ള വഴിയിലൂടെ പ്രവേശിച്ച് പതിനെട്ടാം പടി ചവിട്ടി ദർശനം പൂർത്തിയാക്കാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുളിക്കീഴ് ബിവറേജസിലെ ഉരുക്കു സാധനങ്ങൾ കടത്തിക്കൊണ്ടു പോകാനുളള ശ്രമം തടഞ്ഞു

തിരുവല്ല : പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ വളപ്പിൽ കിടന്ന ഉരുക്കു സാധനങ്ങൾ കടത്തിക്കൊണ്ടുപോകാനുളള ശ്രമം തടഞ്ഞു. രണ്ട് മാസം മുൻപ് തീ പിടിച്ച ഉരുക്കു സാധനങ്ങൾ കടത്തികൊണ്ടു പോകാൻ ശ്രമം ...

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യും ക​രു​ത​ലും; സ​മ​ഗ്ര നി​യ​മനി​ർ​മാ​ണം – മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും അ​വ​കാ​ശ സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വ​യോ​ജ​ന സം​ര​ക്ഷ​ണ ബി​ൽ ഉ​ട​ൻ പാ​സാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ബി​ല്ലി​ന്‍റെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. മാ​റി​വ​രു​ന്ന ജ​ന​സം​ഖ്യാ ഘ​ട​ന...
- Advertisment -

Most Popular

- Advertisement -