Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകെഎസ്ആ‍ർടിസി ബസ്...

കെഎസ്ആ‍ർടിസി ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറി 28 പേർക്ക് പരിക്ക്

ആലപ്പുഴ : ആലപ്പുഴ ചേർത്തലയിൽ കെഎസ്ആ‍ർടിസി സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറി 28 പേർക്ക് പരിക്ക്. കോയമ്പത്തൂർ – തിരുവനന്തപുരം ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ നാലിനാണ് അപകടമുണ്ടായത്.

ദേശീയപാതയിൽ ഹൈവേപാലത്തിൽ നിർമ്മാണം നടക്കുന്ന അടിപ്പാതയുടെ കമ്പികളിലേക്കാണ് ബസ് ഇടിച്ചു കയറിയത്.വാഹനങ്ങൾ തിരിച്ചുവിടുന്ന ഡിവൈഡർ കാണാതെ വന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറേയും കണ്ടക്ടറേയും പുറത്തെടുത്തത്. പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും സാരമായി പരിക്കേറ്റ 11 പേരെ ആലപ്പുഴ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തു : ജീപ്പ് തോട്ടിൽ വീണു

എടത്വ : ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാവിന്റെ ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്ത് നിന്നും പുന്നമട ഭാഗത്തേയ്ക്കു യാത്ര ചെയ്ത ബോണിയുടെ ജീപ്പാണ് വഴിതെറ്റി എടത്വ കൊച്ചമ്മനം തോട്ടിൽ വീണത്.ബുധനാഴ്ച...

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം ;  ബാലാവകാശകമ്മീഷൻ കേസെടുത്തു

ആലപ്പുഴ : ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ടു വയസ്സുള്ള കുഞ്ഞ് മരിക്കാൻ ഇടയായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ  കമ്മീഷൻ അംഗം ടി സി...
- Advertisment -

Most Popular

- Advertisement -