Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiരഞ്ജിത്ത് ചോദ്യം...

രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല:  രണ്ടുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണസംഘം

കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എസ്‌ഐടി. മുന്‍ കസ്റ്റഡി കാലയളവില്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് പ്രത്യേക അന്വേഷണസംഘം പറഞ്ഞു. രഞ്ജിത്തിനെ നാളെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

പൊലീസിന്റെ കസ്റ്റഡി അപേക്ഷയും നാളെ പരിഗണിക്കും. ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്ന കാരവാനില്‍ വെച്ച് രഞ്ജിത്ത് ലൈഗീക അതിക്രമം നടത്തിയെന്നാണ് കേസ്. കരവാന്‍ ഡ്രൈവറെ അടക്കം ലൊക്കേഷനില്‍ ഉണ്ടായിരുന്ന പലരുടെയും മൊഴി രേഖപ്പെടുത്തി. ഷൂട്ടിങ് ലൊക്കേഷനിലും, കാരവാനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

പരാതി വ്യാജമെന്നും ഗൂഢാലോചനയെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞത്. എന്നാല്‍ രഞ്ജിത്തിന് എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. പൊലീസിന്റെ ചോദ്യം ചെയ്യലിനോട് രഞ്ജിത്ത് സഹകരിക്കുന്നില്ല. പരാതി വ്യാജമെന്ന് രഞ്ജിത്ത് ആവര്‍ത്തിച്ചു.

എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച വൈക കിട് നാല് മണി വരെയാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സബ് ജയിലിൽ നിന്നാണ് രഞ്ജിത്തിനെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൂച്ച കുറുകെ ചാടി ; സ്കൂട്ടറിൽ നിന്നും വീണ യുവതി മരിച്ചു

തൃശ്ശൂർ : ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയതിനെതുടർന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു.ലോകമലേശ്വരം വലയിൽ ബിനേഷിൻ്റെ ഭാര്യ സുമി (32) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദേശീയപാത...

കാറ്റിലും മഴയിലും കുറ്റൂരിൽ വ്യാപക നാശം

തിരുവല്ല: കുറ്റൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടുകൾക്കും  കൃഷികൾക്കും വ്യാപക നാശം. കുറ്റൂർ പഞ്ചായത്തിലെ  മൂന്നാം  വാർഡിൽ  പുത്തൂർകാവ് ക്ഷേത്രത്തിനു സമീപം അരുൺഭവനിൽ  പ്രദീപിന്റെ  പുരയിടത്തിലെ തെങ്ങ് കടപുഴകി...
- Advertisment -

Most Popular

- Advertisement -