Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsനെടുമ്പ്രം പുതിയകാവ്...

നെടുമ്പ്രം പുതിയകാവ് ഗവ  ഹൈസ്കൂളിൽ മോഷണ ശ്രമം

തിരുവല്ല: നെടുമ്പ്രം പുതിയകാവ് ഗവൺമെൻ്റ് ഹൈസ്കൂളിൽ മോഷണ ശ്രമം. സ്കൂളിലെ ഓഫീസ് മുറി കുത്തിത്തുറന്ന മോഷ്ടാക്കൾ ഏഴ് അലമാരകളുടെ  പൂട്ടുകൾ തകർത്തു. ഓഫീസ് റൂമിലെ പ്രധാന അലമാര കുത്തി തുറന്ന മോഷ്ടാക്കൾ ഉള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽക്കൂട്ടം ഉപയോഗിച്ചാണ് മറ്റ് അലമാരകൾ തുറന്നത്.

സ്കൂളിൽ പുതിയതായി  പണിയുന്ന  കെട്ടിടത്തിന്റെ  ഭാഗമായി ശനിയാഴ്ച രാവിലെ എട്ടുമണിയോടെ തൊഴിലാളികൾ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. 

കമ്പ്യൂട്ടർ ലാബിലും ഓഫീസ് മുറിയിലുമായി സൂക്ഷിച്ചിരുന്ന ലാപ്ടോപ്പുകളും ക്യാമറയും മറ്റു വിലപിടിച്ച വസ്തുക്കൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും, ഇത് മൂന്നാം തവണയാണ് സ്കൂളിൽ  മോഷണശ്രമം  ഉണ്ടായതെന്നും  പ്രധാന അധ്യാപിക  ബിന്ദു കൃഷ്ണ പറഞ്ഞു.

വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സ്കൂൾ അധികൃതർ  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്നേഹത്തിലും ഐക്യത്തിലുമാണ് രാജ്യത്തിന്റെ അഖണ്ഡത: ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്

തിരുവല്ല: മഹാത്മാഗാന്ധി വിസ്മൃതിയിലേക്ക് മറഞ്ഞു പോകുന്ന ഈ കാലഘട്ടത്തെ സമൂഹം ഗൗരവത്തോടെ സമീപിക്കണമെന്നും മതാതീതമായ മാനവികത ഉയർത്തിപ്പിടിച്ച മഹാത്മാവായിരുന്നു ഗാന്ധിജിയെന്നും ആർച്ച് ബിഷപ്പ് ഡോ  തോമസ് മാർ കൂറിലോസ് പറഞ്ഞു. ഗാന്ധി പീസ്...

പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം

പത്തനംതിട്ട : പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ പുതുതായി ആരംഭിച്ച എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്‌സിംഗ്...
- Advertisment -

Most Popular

- Advertisement -