Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsഎല്ലാ റേഷൻ...

എല്ലാ റേഷൻ കടകളും കെ-സ്റ്റോറുകളാക്കും : ഭക്ഷ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം : റേഷൻ കടകളുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി റേഷൻകടകൾ വഴി വിവിധ സേവനങ്ങൾ ലഭ്യമാക്കിയും അടിസ്ഥാന സൗകര്യങ്ങൾ ഉള്ള എല്ലാ റേഷൻ കടകളെയും ഘട്ടം ഘട്ടമായി കെ-സ്റ്റോറുകളാക്കി കൂടുതൽ ജനസൗഹൃദ കേന്ദ്രങ്ങളാക്കുമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ.തിരുവനന്തപുരം താലൂക്കിലെ FPS 141 ആം നമ്പർ കെ-സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ സംസ്ഥാനത്ത് 2188 കെ-സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്.എംഎസ്എംഇ ഉത്പന്നങ്ങൾ, മിൽമ ഉത്പന്നങ്ങൾ, കശുവണ്ടി വികസന കോർപ്പറേഷൻ ഉത്പന്നങ്ങൾ, ചോട്ടു ഗ്യാസ്, CSC സേവനങ്ങൾ, ബാങ്കിംഗ് സേവനങ്ങൾ എന്നിവ കെ-സ്റ്റോറുകൾ മുഖേന ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ-സ്റ്റോറുകൾ മുഖേന ലഭ്യമാകുന്ന സേവനങ്ങൾ ജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിനായക ചതുർത്ഥി ഇന്ന്

തിരുവനന്തപുരം : വിനായക ചതുർത്ഥി ഇന്ന്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിവസം ഗണപതി ഭഗവാന്റെ ജന്മദിനം എന്ന നിലയിലാണ് ആഘോഷിക്കുന്നത്. പഴവങ്ങാടി മഹാഗണപതി ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം,  മള്ളിയൂർ മഹാഗണപതിക്ഷേത്രം,...

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് അമേരിക്ക

ന്യൂഡൽഹി : ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് അമേരിക്ക. ഇന്ത്യയിൽ നിന്ന് എണ്ണയും വാതകങ്ങളും വാങ്ങിക്കുന്നത് പൂർണമായി നിർത്തണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത്...
- Advertisment -

Most Popular

- Advertisement -