Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiസിപിഒയിൽ നിന്ന്...

സിപിഒയിൽ നിന്ന് നാല് ലക്ഷം തട്ടിയ എസ്ഐയ്‌ക്കെതിരെ കേസെടുത്തു

കൊച്ചി : കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി എസ്ഐ നാല് ലക്ഷം രൂപ തട്ടിയെടുത്തു. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ. ബിജുവും കൂട്ടാളികളും ചേർന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി .കോസ്റ്റൽ സ്റ്റേഷനിലെ പോലീസുകാരനെയാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്.

പാലാരിവട്ടം സ്റ്റേഷൻ പരിധിയിലെ സ്പായിൽ സിപിഒ പോയിരുന്നു .പിന്നാലെ ഈ സ്പായിലെ ജീവനക്കാരിയുടെ സ്വർണം കണാതെയായി .സിപിഒ സ്പായിൽ എത്തി മാല മോഷ്ടിച്ചു എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. സ്പായിൽ പോയ കാര്യം വീട്ടിലറിയിക്കുമെന്ന് പറഞ്ഞ് സ്പായിലെ ജീവനക്കാരും എസ്ഐയും ചേർന്ന് നാല് ലക്ഷത്തോളം രൂപ വാങ്ങിയെന്ന് പരാതിയിൽ പറയുന്നു.സിപിഒ പാലരിവട്ടം പൊലീസിൽ നൽകിയ പരാതിയിൽ സ്റ്റേഷൻ എസ്ഐ ബിജുവിനും സ്പായിലെ ജീവനക്കാർക്കുമെതിരെ കേസെടുത്തു. എസ്ഐയ്‌ക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രീൻ കേരള റൈഡുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

തിരുവനന്തപുരം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രീൻ കേരള റൈഡ് സംഘടിപ്പിക്കുന്നു. പ്രകൃതിയിൽ ക്രമാതീതമായി വർദ്ധിക്കുന്ന കാർബൺ എമ്മിഷന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രീൻ കേരള...

സെൻറ് ചാവറ ട്രോഫി – ഇടിമണ്ണിക്കൽ – യവനിക സീസൺ 3 പ്രൊഫഷണൽ നാടകോത്സവം

ചങ്ങനാശ്ശേരി: നാടക കലയുടെ ആവേശം ഉൾകൊണ്ടുകൊണ്ട് ചങ്ങനാശേരിയുടെ മതസൗഹാർദ്ദം പുതിയ തലമുറയിലേക്ക് ഊട്ടിയുറപ്പിക്കുന്നതിനും നിർധനരായ ഭവനരഹിതർക്ക് - ആറാമത്തെ സർഗഭവനം ഒരുക്കുന്നതിനുമായുള്ള സെൻറ് ചാവറ ട്രോഫി - ഇടിമണ്ണിക്കൽ - യവനിക സീസൺ...
- Advertisment -

Most Popular

- Advertisement -