Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsവാൽപ്പാറയിൽ ടെമ്പോ...

വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 9 മലയാളികൾക്ക് ദാരുണാന്ത്യം

പാലക്കാട്: തമിഴ്നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 9 മലയാളികൾ മരിച്ചു. വാഹനത്തിൽ 13 പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരുടേയും നില ​ഗുരുതരമാണ്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും ജീവനക്കാരും കുടുംബാം​ഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.

അജിത (54), റംല (52), സുഹറ (43), ആശ (41), മജീദ് (43), സാജിദ് (45), ഷക്കീല (37), നൗഷാദ് (39), റുഖിയ (39), ഹിഷാം (12), ഷഹദിൻ (11), മസ്നീൻ (10), പാഷിത് (21) എന്നിവരാണ് അപകടത്തിൽ പെട്ടത്. സ്കൂളിലെ പ്രധാനാധ്യാപികയാണ് അജിത. പരിക്കേറ്റവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വാൽപ്പാറയിൽ നിന്നു പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴാണ് അപകടമുണ്ടായത്.

ടെമ്പോ ട്രാവലർ പതിമൂന്നാം ഹെയർപിന്നിന്റെ കൈവരിയിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. വാഹനം പൂർണമായി തകർന്നിട്ടുണ്ട്. വാഹനം 13ാം ഹെയർപിൻ വളവിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. പാറക്കെട്ടുകൾക്കിടയിലേക്കാണ് വാഹനം മറിഞ്ഞത്. മൃതദേഹങ്ങൾ പുറത്തെത്തിക്കുന്നത് ദുഷ്കരമാണെന്നു രക്ഷാപ്രവർത്തകർ വ്യക്തമാക്കി. ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം

കൊച്ചി : കൊച്ചി പൊന്നുരുന്നിയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം. ഇളംകുളം സ്വദേശി ഡെന്നി റാഫേലും (46) മകൻ ഡെന്നിസൺ ഡെന്നിയുമാണ് (11) മരിച്ചത്.പൊന്നുരുന്നി റെയിൽവേ മേൽപ്പാലത്തിനു മുകളിൽ...

പാതി വില തട്ടിപ്പ് : സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇ.ഡി റെയ്‌ഡ്‌

തിരുവനന്തപുരം : പാതി വില തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് പന്ത്രണ്ടിടത്ത് ഇ.ഡി റെയ്ഡ്. കോൺഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ കൊച്ചിയിലെ വീട്ടിലും ഒന്നാംപ്രതി അനന്തുക‍ൃഷ്ണൻ,സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ എന്നിവരുടെ...
- Advertisment -

Most Popular

- Advertisement -