Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeCareerനവീൻ ബാബുവിൻ്റെ...

നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  കെ. മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും വിശദീകരണ പത്രിക നൽകാനും പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സിബിഐക്ക് നോട്ടീസ് അയക്കാനും നിർദേശിച്ചിട്ടുണ്ട്.

എന്നാൽ അന്വേഷണം കൃത്യമായാണ് നടക്കുന്നതെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട്. നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാകാമെന്ന സംശയവും ഭാര്യ മഞ്ജുഷ ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. പല നിർണായക തെളിവുകളും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിട്ടില്ലെന്നും തെളിവുകൾ ഒളിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.

സിപിഎം നേതാവും ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള ആളുമായ പ്രതി പി.പി. ദിവ്യയെ സംരക്ഷിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമമെന്നും ഹർജിക്കാരി ആരോപിക്കുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം : രണ്ടു പേരെ കാണാതായി

കൊല്ലം : നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘മയാമി’ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പുത്തൻതുറ സ്വദേശി പൂമുഖത്ത് രാജീവാണ് (76) മരിച്ചത്. മത്സ്യബന്ധന തുറമുഖത്തിന്...

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

ചെന്നൈ: നയൻതാരയും കവിനും പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമായ ‘ഹായ്’ ഒടിടിയിൽ. ഓഗസ്റ്റ് 28 നാണ്  ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നത്. തമിഴിലെ ശ്രദ്ധേയനായ ഗാനരചയിതാവ് വിഷ്ണു ഇടവൻ ആണ് ചിത്രം സംവിധാനം ചെയ്യ്തത്....
- Advertisment -

Most Popular

- Advertisement -