Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorതെരുവുനായ ആക്രമണത്തിൽ...

തെരുവുനായ ആക്രമണത്തിൽ വയോധികന് പരിക്ക്

ചെങ്ങന്നൂർ: വെൺമണിയിൽ തെരുവുനായ ആക്രമണത്തിൽ വയോധികന് പരിക്ക്. വെൺമണി കണ്ടങ്കരയിൽ കെ.എസ് ദാനിയേലിനെ (കുഞ്ഞുമോൻ 83) ആണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. ദാനിയേലിന്റെ മുഖത്തും കാലിലുമാണ് കടിയേററത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം.

മാർത്തോമ്മാ പള്ളിക്ക് സമീപം മാടക്കട നടത്തുന്ന ആളാണ് ദാനിയേൽ. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ചുണ്ടിനും കണ്ണിന്റെ വശത്തും കാലിനും  മുറിവേറ്റിട്ടുണ്ട്. ഇയാളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ദാനിയേലിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്നും മഴ സാധ്യത : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും  ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം,...

തിരുവല്ലയിൽ  ഗാനമേളയ്ക്കിടെ കുടുംബത്തെ ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ

തിരുവല്ല :  വേങ്ങൽ മാടപ്പള്ളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള പരിപാടിയിൽ പ്രശ്നങ്ങളുണ്ടാക്കുകയും സ്ത്രീയും കുട്ടിയുമടങ്ങിയ കുടുംബത്തെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. 5 പേരടങ്ങിയ സംഘത്തിലെ ഒന്നാം...
- Advertisment -

Most Popular

- Advertisement -