Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKochiഖാദിക്ക് പ്രിയമേറുന്നു:...

ഖാദിക്ക് പ്രിയമേറുന്നു: വില്‍പനയില്‍ 30%വര്‍ധന

കൊച്ചി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഖാദി വില്‍പനയില്‍ 30%വര്‍ധന. 2025, ഏപ്രില്‍, മേയ്, ജൂണ്‍ ജൂലൈ മാസങ്ങളില്‍ 1.36 കോടി രൂപയുടെ വിപണനമാണ് കോഴിക്കോട് മിഠായി തെരുവിലെ ഖാദി എംപോറിയത്തില്‍ നടന്നത്. 2026ല്‍ ഇതേ കാലയളവിൽ അത് 1.63 കോടി രൂപയായി ഉയര്‍ന്നു. 26.6 ലക്ഷം രൂപയുടെ വില്‍പന വര്‍ധനയാണ് കഴിഞ്ഞ നാലുമാസം ഉണ്ടായത്. ഖദര്‍പ്രിയരായ നേതാക്കള്‍ അധികാരത്തിലെത്തിയതോടെയാണ് ഈ മാറ്റമെന്ന് അധികൃതര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്ന് വിഡി സതീശന്‍ അധികാരമേറ്റ മേയില്‍ മാത്രം പല ഔട്ട്‌ലെറ്റുകളിലും വില്‍പന ഇരട്ടിയായി.  ഖദര്‍ധാരികളായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലസ്ഥാനത്തേക്ക് സത്യപ്രതിജ്ഞാ ചടങ്ങിനായി യാത്ര തിരിച്ചത് വിപണിയിലും നിഴലിച്ചതായി ജീവനക്കാര്‍ പറഞ്ഞു. നാലു ജില്ലകളില്‍ ഔട്‌ലെറ്റുകളുള്ള സര്‍വോദയ സംഘത്തിന്റെ ഒരു ഔട്ട്‌ലെറ്റില്‍ മാത്രം 20 ശതമാനത്തിന്റെ വര്‍ധനയുണ്ട്.

ഷര്‍ട്ടും മുണ്ടുമാണ് ഏറ്റവും കുടുതല്‍ വില്‍പന നടന്നിരിക്കുന്നത്, പുതിയ ഫാഷനിലുള്ള റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ക്കാണ് പ്രിയം. വെള്ളമുണ്ടിനോടും. ഓഗസ്റ്റ് 25വരെ തുടരുന്ന ഓണമേള തീരുംവരെ വില്‍പനയില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്നും ഖാദി അധികൃതര്‍ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുനക്കര ആസാദ് ലൈനിൽ  ഗതാഗത തടസം സൃഷ്ടിച്ച് പാർക്കിങ്ങ് നടത്തുന്നതായി ആരോപണം

കോട്ടയം :  തിരുനക്കര ആസാദ് ലൈനിൽ വാഹനങ്ങൾക്ക് ഗതാഗത തടസം സൃഷ്ടിച്ച് പാർക്കിങ്ങ് നടത്തുന്നതായി ആരോപണം.  പ്രദേശത്ത് റോഡിലേയ്ക്കിറക്കിയാണ് കാർ പാർക്ക് ചെയ്തിരിക്കുന്നത്. നിരവധി ആംബുലൻസുകൾ അടക്കം കടന്നു പോകുന്ന റോഡിലാണ് ഇത്തരത്തിൽ...

വിവിധ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എല്‍പിജി, എല്‍എന്‍ജി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എല്‍പിജി, എല്‍എന്‍ജി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്...
- Advertisment -

Most Popular

- Advertisement -