Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂരിൽ മുൻ...

അടൂരിൽ മുൻ ഭാര്യയുടെ നേതൃത്വത്തിൽ യുവാവിന് ക്രൂരമർദ്ദനം ; ആറംഗ സംഘം പിടിയിൽ

​അടൂർ : കുടുംബവൈരാഗ്യത്തെ തുടർന്ന് യുവാവിനെ മുൻ ഭാര്യയും സംഘവും ചേർന്ന്  തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ചു. അടൂർ സ്വദേശിയായ യുവാവിനാണ് ആൾക്കൂട്ട മർദ്ദനമേറ്റത്. സംഭവത്തിൽ മുൻ ഭാര്യയുൾപ്പെടെ ആറ് പേരെ അടൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം വൈകിട്ട് അടൂർ ടൗണിന് സമീപമായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ മുൻ ഭാര്യയും നിലവിലെ പങ്കാളിയും അടങ്ങുന്ന സംഘം തടഞ്ഞുനിർത്തുകയും വാക്കുതർക്കത്തിലേർപ്പെടുകയുമായിരുന്നു. തുടർന്ന് സംഘം ചേർന്ന് യുവാവിനെ മർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

​നാട്ടുകാർ ഇടപെട്ടാണ് മർദ്ദനമേറ്റ യുവാവിനെ രക്ഷപെടുത്തി സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിന്റെ തലയ്ക്കും ശരീരത്തിലും പരിക്കുകളുണ്ട്. മുൻപ് നിലനിന്നിരുന്ന കുടുംബപ്രശ്നങ്ങളും സാമ്പത്തിക തർക്കങ്ങളുമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

​പ്രതികൾക്കെതിരെ വധശ്രമം, അനധികൃതമായി തടഞ്ഞുവെക്കൽ, സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നായർ, ഈഴവ സമുദായങ്ങൾ ഏതെങ്കിലും സംഘടനകളുടെ കുത്തകയല്ല – കെ. സുരേന്ദ്രൻ

തിരുവനന്തപുരം : നായർ സമുദായത്തിന്റെയും ഈഴവരുടെയും കുത്തക ഏതെങ്കിലും സംഘടനയ്ക്കില്ലെന്നും ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിക്കുന്നതിൽ കേരളത്തിലെ  രണ്ട് മുന്നണികൾക്ക് അങ്കലാപ്പാണെന്നു കെ. സുരേന്ദ്രൻ പറഞ്ഞു. ഹിന്ദുക്കളുടെ കുത്തകയല്ല ബിജെപി എന്ന സുകുമാരൻ നായരുടെ...

അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം....
- Advertisment -

Most Popular

- Advertisement -