Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsRanniനാരായണീയ പാരായണം...

നാരായണീയ പാരായണം സമാപനത്തിലേക്ക് : അംബായാഗത്തിന് ഇനി മൂന്ന് ദിവസം

റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ നടക്കുന്ന അംബായാഗം 2026-ന്റെ വിജയത്തിനായി ക്ഷേത്രസന്നിധിയിൽ നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞം സമാപനത്തിലേക്ക്. പാരായണ യജ്ഞത്തിന്റെ ഇരുപതാം ദിവസത്തെ ചടങ്ങുകൾ റാന്നി ഡിവൈഎസ്പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു.

ആചാര്യ വിജയലക്ഷ്മി, പി.എസ്. ആനന്ദമ്മ, ദേവസ്വം സെക്രട്ടറി പി. ശ്രീകുമാർ, സി.എൻ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. ചെത്തക്കൽ ദേവി ശാസ്താ നാരായണീയ സമിതി നാരായണീയ പാരായണം നടത്തി.നാളെ ആയില്യം പൂജയും നാരായണീയ പാരായണ സമാപനവും എല്ലാ മാസവും ആയില്യം നാളിൽ തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടത്തിവരുന്ന ആയില്യം പൂജ ഒക്ടോബർ 6ന് രാവിലെ 9.30ന് നടക്കും.

ഇതോടൊപ്പം 21 ദിവസമായി നടന്നുവരുന്ന നാരായണീയ പാരായണ യജ്ഞത്തിന്റെയും സമാപനം നടക്കും.അംബായാഗത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടന്ന കലവറ നിറക്കൽ പരിപാടിക്കും മികച്ച ജനപങ്കാളിത്തമാണ് ലഭിച്ചത്. അന്നദാനത്തിനായി ഇനിയും ഭക്ഷ്യവസ്തുക്കൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ക്ഷേത്രത്തിൽ എത്തിച്ച് നൽകാവുന്നതാണ്. അംബായാഗത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെയും മറ്റ് ക്രമീകരണങ്ങളുടെയും പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.

അംബായാഗത്തിന്റെ ഭാഗമായി നടക്കുന്ന മൂന്ന് രഥയാത്രകൾ ഒക്ടോബർ 8ന് റാന്നിയിലെത്തും. ഇട്ടിയപ്പാറയിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടക്കുന്ന മഹാശോഭായാത്ര വൈകിട്ട് 6 മണിയോടെ തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെത്തും.തുടർന്ന് ഒക്ടോബർ 9ന് അംബായാഗത്തിന് തുടക്കമാകും.

ആത്മീയ, സാംസ്കാരിക പരിപാടികൾക്കൊപ്പം അന്നദാനം, വ്യാപാര–വിനോദ മേള തുടങ്ങിയ വിപുലമായ പരിപാടികളാണ് പത്ത് ദിവസങ്ങളിലായി നടക്കുന്നത്.നാരായണീയത്തിന്റെ പുണ്യശബ്ദത്തിൽ നിന്ന് രഥയാത്രയുടെ ആവേശത്തിലേക്ക് — അംബായാഗത്തിനായി തോട്ടമൺകാവ് ഒരുങ്ങുകയാണ്.ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗത്തിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാർ കോഴ : വിവാദ ശബ്ദരേഖ തള്ളി സംഘടന

തിരുവനന്തപുരം : മദ്യനയത്തിൽ ഇളവ് അനുവദിക്കാൻ സർക്കാരിനു കോഴ നൽകാൻ പിരിവ് നൽകണമെന്ന വിവാദ ശബ്ദരേഖ തള്ളി കേരള ഹോട്ടൽസ് അസോസിയേഷൻ. പിരിക്കാൻ പറഞ്ഞത് അസോസിയേഷൻ കെട്ടിട നിർമ്മാണത്തിനുളള ലോൺ തുകയാണെന്ന് ഫെഡറേഷൻ...

കൊല്ലത്ത് വൻ ലഹരി വേട്ട : ഡ്രൈവർ ഓടി രക്ഷപ്പെട്ടു

കൊല്ലം : കൊല്ലത്ത് വൻ ലഹരി വേട്ട. വാഹന പരിശോധനയ്ക്കിടെ പൊലീസ് 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇന്ന് പുലർച്ചെ നാല്  മണിയോടെയായിരുന്നു കൊല്ലം വെസ്റ്റ് പൊലീസ് ലഹരി പിടികൂടിയത്. പോലീസ് ...
- Advertisment -

Most Popular

- Advertisement -