Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഏഴാമത്തെ പ്രസവത്തിൽ...

ഏഴാമത്തെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

തൃശ്ശൂർ : വീട്ടിൽ വച്ച് നടത്തിയ ഏഴാമത്തെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും. തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അണുബാധയുണ്ടായ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അക്യൂപങ്ചറിസ്റ്റായ ഭർത്താവ് ഇബ്രാഹിം തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. മുഹ്സിനയുടെ മാതാപിതാക്കൾ ബലംപ്രയോഗിച്ചാണ് അവശനിലയിൽ ആയ മകളെ ആശുപത്രിയിൽ എത്തിച്ചത്

ജനുവരിയിലാണ് മുഹ്‌സിനയുടെ പ്രസവം നടന്നത്. ആറു ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചു .കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ നടത്തിയിരുന്നില്ല. മുഹ്‌സിനയുടെ ഗര്‍ഭപാത്രം മുതല്‍ എല്ലാ ഭാഗങ്ങളിലും അണുബാധയുണ്ടായെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള ജലോത്സവം കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം : ഉപരാഷ്ട്രപതി

ആറന്മുള: ഉതൃട്ടാതി ജലോത്സവം കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും ഭക്തിയുടെയും കാലാതീതമായ പാരമ്പര്യത്തിന്റെയും പ്രതീകമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. ആറന്മുള സത്രക്കടവിൽ ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവത്തിൻറെ സ്വന്തം നാട്...

ശബരിമല വിമാനത്താവളം: പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ

തിരുവനന്തപുരം:  നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്ക് കേന്ദ്രാനുമതി നൽകുന്ന പി എം -ഗതിശക്തി വകുപ്പും വിമാനത്താവള നിർമാണത്തിനായി അനുമതി നൽകി. ഇനി വ്യോമയാന ഡയറക്ടർ ജനറലിന്റെ(ഡിജിസിഎ) അംഗീകാരം...
- Advertisment -

Most Popular

- Advertisement -