Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം നഗരസഭയിൽ...

കോട്ടയം നഗരസഭയിൽ കോടികളുടെ പെൻഷൻ തട്ടിപ്പ് : പ്രതി പിടിയിൽ

കോട്ടയം : കോട്ടയം നഗരസഭയിൽ കോടികളുടെ പെൻഷൻ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. പ്രതി അഖിൽ സി വര്‍ഗീസിനെ കൊല്ലത്ത് നിന്ന് വിജിലന്‍സ് സംഘം പിടികൂടിയത്.  പ്രതി ഒരു വർഷത്തോളമായി ഒളിവിലായിരുന്നു. വ്യാജ രേഖകൾ ഉണ്ടാക്കി പെൻഷൻ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് വിജിലൻസിന് കൈമാറുകയായിരുന്നു.

തട്ടിപ്പ് നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരസഭയിലെ പെൻഷൻ വിഭാഗം മുൻ ക്ലാർക്ക് അഖിൽ സി വർഗീസിനെതിരെ നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെൻഷൻ തുക മാറ്റിയായിരുന്നു തട്ടിപ്പ്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2020 മുതൽ 2023 വരെയാണ് തട്ടിപ്പ് നടന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻ. രാമചന്ദ്രന്റെ സംസ്കാരം ഇന്ന് : ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം

കൊച്ചി : കശ്മീരിൽ ഭീകരരുടെ വെടിയേറ്റു മരിച്ച ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ സംസ്കാരം ഇന്ന്.മോർച്ചറിയിൽ സൂക്ഷിരുന്ന മൃതദേഹം ഇന്നു രാവിലെ 7ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചു.പൊതുദർശനത്തിന് ശേഷം മൃതദേഹം മങ്ങാട്ടു...

സംസ്ഥാനത്തെ അപൂർവ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വർഷം യാഥാർത്ഥ്യമാകും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് അപൂർവ രോഗം ബാധിച്ചവരുടെ ഡേറ്റ രജിസ്ട്രി ഈ വർഷം യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് ഈ വർഷം അപൂർവ രോഗ ചികിത്സാ ക്ലിനിക് ആരംഭിക്കും.ജന്മനായുള്ള...
- Advertisment -

Most Popular

- Advertisement -