Sunday, August 30, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള ജലോത്സവം...

ആറന്മുള ജലോത്സവം കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം : ഉപരാഷ്ട്രപതി

ആറന്മുള: ഉതൃട്ടാതി ജലോത്സവം കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും ഭക്തിയുടെയും കാലാതീതമായ പാരമ്പര്യത്തിന്റെയും പ്രതീകമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. ആറന്മുള സത്രക്കടവിൽ ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവത്തിൻറെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നത് കേരളത്തെയാണ്.

ഏകദേശം 1,800 വർഷം പഴക്കമുള്ള പുരാതനമായ പാർത്ഥസാരഥി ക്ഷേത്രത്തിന്റെ പേരിലാണ്  നാട് അറിയപ്പെടുന്നത്. ഭൗമസൂചികാ പദവി ലഭിച്ച പ്രശസ്തമായ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് ഇവിടെയാണ്. നമ്മുടെ പരമ്പരാഗത കലകളെയും കരകൗശല വിദ്യകളെയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

മനോഹരമായി അലങ്കരിച്ച പള്ളിയോടങ്ങളാണ് പമ്പാനദിയിൽ വള്ളംകളിയിൽ പങ്കെടുക്കുന്നത്. നൂറിലധികം തുഴച്ചിലുകാർ ഒരേ താളത്തിൽ തുഴയുന്ന ഈ പരമ്പരാഗത ചുണ്ടൻ വള്ളങ്ങൾ കായികക്ഷമതയുടെയും കരകൗശല മികവിന്റെയും ഉദാഹരണമാണ്. നൂറ്റാണ്ടുകളായി ആറന്മുള വള്ളംകളി ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്നു.

സാംസ്കാരിക, വിനോദസഞ്ചാര ഭൂപടത്തിൽ ആറന്മുളയ്ക്ക് ശ്രദ്ധേയമായ ഒരു സ്ഥാനം നൽകാൻ ഇതിന് കഴിഞ്ഞു. ഈ പാരമ്പര്യങ്ങൾ വരുംതലമുറയ്ക്കായി നാം കാത്തുസൂക്ഷിക്കണം. നമ്മുടെ പാരമ്പര്യങ്ങൾക്ക് ആളുകളെ ഒന്നിപ്പിക്കാനും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും അസാധാരണമായ കഴിവുണ്ടെന്ന് ഉത്സവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ പലപ്പോഴും  ഇതിൽ പങ്കെടുക്കാൻ മാത്രം നാട്ടിലേക്ക് എത്തുന്നു.

പാരമ്പര്യവും ആധുനികതയും പരസ്പരവിരുദ്ധമായ ശക്തികളല്ല. അവയ്ക്ക് ഒരുമിച്ച് നിലകൊള്ളാൻ കഴിയും. ഇന്ത്യ അതിന്റെ സമ്പന്നമായ പാരമ്പര്യങ്ങളെ  ചേർത്തുനിർത്തുന്നു. കേരളത്തിൽ ഓണം ആഘോഷിക്കുമ്പോൾ, പുരിയിൽ രഥയാത്ര നടക്കുന്നു.  ഭൂമിശാസ്ത്രം, ഭാഷ തുടങ്ങിയവയിൽ വ്യത്യാസമുണ്ടെങ്കിലും നമ്മുടെ സംസ്കാരം എപ്പോഴും നമ്മെ ഒന്നിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കിയ ബിൽ രാജ്യസഭയിൽ പാസാക്കിയ സെഷനിൽ അധ്യക്ഷൻ ആകാൻ കഴിഞ്ഞതിലുള്ള സന്തോഷവും ഉപരാഷ്ട്രപതി പങ്കുവെച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മള്ളിയൂർ വിനായക ചതുർഥി ആഘോഷം: ഭക്തർക്കു ദർശനപുണ്യമേകി

കോട്ടയം: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി ആഘോഷം ഭക്തർക്കു ദർശനപുണ്യമേകി. പുലർച്ചെ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആരംഭിച്ച 10,008 നാളികേരം ഉപയോഗിച്ചുള്ള മഹാഗണപതി ഹോമത്തോടെയായിരുന്നു തുടക്കം. ഗണപതിഹോമം കഴിഞ്ഞതോടെ ഗജപൂജയ്ക്കും...

പാകിസ്താൻ ഭീകരതയ്‌ക്ക് ഇന്ധനം നൽകുന്ന തെമ്മാടി രാജ്യം : യുഎന്നിൽ ഇന്ത്യ

ന്യൂയോർക്ക് : പാക്കിസ്ഥാന് എതിരെ ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) ആഞ്ഞടിച്ച് ഇന്ത്യ. പാക്കിസ്ഥാനെ ഭീകരതയ്‌ക്ക് ഇന്ധനം നൽകുന്ന തെമ്മാടി രാഷ്ട്രമെന്ന് യുഎന്നിൽ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധിയായ യോജ്‌ന പട്ടേല്‍ വിശേഷിപ്പിച്ചു. "പാകിസ്താൻ പ്രതിരോധ...
- Advertisment -

Most Popular

- Advertisement -