Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവന്ദേഭാരത് ട്രെയിനുകൾക്ക്...

വന്ദേഭാരത് ട്രെയിനുകൾക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്

തിരുവനന്തപുരം : വന്ദേഭാരത് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും തത്സമയ ടിക്കറ്റ് ബുക്കിങ് സൗകര്യമേർപ്പെടുത്തിയതായി  റെയിൽവേ. തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകൾക്കാണ് തത്സമയ റിസർവേഷൻ ആരംഭിച്ചത്. സീറ്റ് ഒഴിവുണ്ടെങ്കിൽ ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപുവരെ കറന്റ് റിസർവേഷൻ ലഭ്യമാകും. നേരത്തെ ആദ്യ സ്റ്റേഷൻ വിട്ടുകഴിഞ്ഞാൽ ഇത് സാധ്യമായിരുന്നില്ല.

സ്റ്റേഷൻ കൗണ്ടറിൽ നിന്നോ ഓൺലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം. വ്യാഴാഴ്ചയാണ് റിസർവേഷൻ മാനദണ്ഡം പരിഷ്‌കരിച്ചത്. ദക്ഷിണ റെയിൽവേയുടെ എട്ട് ട്രെയിനുകളിലാണ് പുതിയ ക്രമീകരണം. കേരളത്തിൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു- തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്.

ചെന്നൈ-നാഗർകോവിൽ, നാഗർകോവിൽ-ചെന്നൈ, കോയമ്പത്തൂർ-ബെംഗളൂരു, മംഗളൂരു-മഡ്ഗാവ്, മധുര-ബെഗളൂരു, ചെന്നൈ-വിജയവാഡ ട്രെയിനുകളിലും പുതിയ ടിക്കറ്റ് റിസർവേഷൻ സൗകര്യം നിലവിൽ വന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 26-07-2026 Samrudhi SM-65

1st Prize Rs.1,00,00,000/- MB 383014 (MALAPPURAM) Consolation Prize Rs.5,000/- MA 383014 MC 383014 MD 383014 ME 383014 MF 383014 MG 383014 MH 383014 MJ 383014 MK 383014 ML 383014 MM 383014 2nd Prize Rs.25,00,000/- MJ 550609 (MALAPPURAM) 3rd...

വനത്തിൽ വിറക് ശേഖരിക്കാൻ പോയ കുട്ടിയമ്മയെ കണ്ടെത്താനായില്ല

പത്തനംതിട്ട: ചിറ്റാർ കട്ടച്ചിറ വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ തോട്ടുപുറം വീട്ടിൽ കുട്ടിയമ്മയെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു തുമ്പും ലഭിച്ചില്ല. ചിറ്റാർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് സംഭവം.സാധാരണയായി വനമേഖലയിൽ വിറക് ശേഖരിക്കാൻ...
- Advertisment -

Most Popular

- Advertisement -