Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryമൂക്കന്നൂർ പള്ളിയോടം:...

മൂക്കന്നൂർ പള്ളിയോടം: നിർമ്മാണ സമിതി പ്രവർത്തനം ആരംഭിച്ചു

കോഴഞ്ചേരി: ആറൻമുള പള്ളിയോടങ്ങളിൽ അമ്പത്തിമൂന്നാമത്തേതായ മുക്കന്നൂർ പള്ളിയോടത്തിനായി നിർമ്മാണ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പള്ളിയോടം നിർമ്മിക്കുന്നതിനായി ആറൻമുള പള്ളിയോട സേവാ സംഘം മുക്കന്നൂർ 720 നമ്പർ ശ്രീശങ്കരവിലാസം എൻ എസ് എസ് കരയോഗത്തിന് അനുമതി നൽകിയിരുന്നു.

മുക്കന്നൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന നിർമ്മാണ സമിതി രൂപീകരണ യോഗം ആറൻമുള പള്ളിയോട സേവാ സംഘം ജോയിൻ്റ് സെക്രട്ടറി അജയ് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മഹാദേവ ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട് എ പി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അയിരൂർ ഗ്രാമ പഞ്ചായത്ത് അംഗം സ്‌മിത സോമശേഖരൻ,
ശ്രീരാജ് തടത്തിൽ. പി ജി സജികുമാർ, വിഷ്ണു വി നായർ എന്നിവർ പ്രസംഗിച്ചു.

പള്ളിയോട നിർമ്മാണ സമിതി ഭാരവാഹികളായി വി കെ വിനുകുമാർ വലിയവീട്ടിൽ (പ്രസിഡണ്ട്), ശ്രീരാജ് തടത്തിൽ (വൈസ് പ്രസിഡണ്ട്), വിഷ്ണു വി നായർ (സെക്രട്ടറി), പി പ്രശാന്ത്‌ ലാൽ (ജോയിൻ്റ് സെക്രട്ടറി) പി . ജി .സജി കുമാർ (ട്രഷറാർ) എ പി .വിജയകുമാർ നായർ ( ജനറൽ കൺവീനർ)  വി. എസ്.ഹൃഷികേശ് കുമാർ (ഫിനാൻസ് കൺവീനർ) പ്രസാദ് മൂക്കന്നൂർ, സി. ആർ രഘുനാഥൻ നായർ (പബ്ളിസിറ്റി കൺവീനർമാർ) എന്നിവരടങ്ങുന്ന 25 അംഗ സമിതി രൂപീകരിച്ചു. ബി ബാച്ച് പുതിയ പള്ളിയോടമാണ് മൂക്കന്നൂരിൽ നിർമ്മിക്കുന്നത് .

65 ലക്ഷത്തിൽപ്പരം രുപയാണ് നിർമ്മാണ ചിലവായി പ്രതീക്ഷിക്കുന്നത്. തിരുവോണത്തോണി ചിങ്ങത്തിലെ ഉത്രാടം നാൾ വൈകിട്ട് കാട്ടൂരിൽ നിന്നും പുറപ്പെടുന്നതിന് മുൻപായി തോണിയെ കുളിപ്പിക്കുന്ന ചടങ്ങ് നടക്കുന്ന മൂക്കന്നൂരിൽ പള്ളിയോടം വേണമെന്ന നാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് സഫലമാകുന്നത്.

ചിങ്ങമാസത്തിൽ നിർമ്മാണം ആരംഭിച്ച് അടുത്ത വർഷത്തെ ആറൻമുള ഉതൃട്ടാതി വള്ളം കളിക്ക് മുമ്പായി പള്ളിയോടം നീരണിയിക്കുന്നതിനാണ് ലക്ഷ്യമെന്ന് പബ്ളിസിറ്റി കൺവീനർ പ്രസാദ് മൂക്കന്നൂർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

9 വയസുകാരിയെ കോമയിലാക്കിയ അപകടം : പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസിറക്കി

കോഴിക്കോട് : ഒൻപത് വയസുകാരിയെ വാഹനം ഇടിപ്പിച്ച് കോമയിലാക്കിയ കേസിലെ പ്രതി ഷജീലിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി.ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. വിദേശത്തുള്ള ഷെജിലിനെ...

ശബരിമല ക്ഷേത്രനട തുറന്നു

ശബരിമല: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാംപടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി...
- Advertisment -

Most Popular

- Advertisement -