Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅരുണാചലിൽ ബിജെപി,...

അരുണാചലിൽ ബിജെപി, സിക്കിമിൽ എസ്‍കെഎം മുന്നേറ്റം

ന്യൂഡൽഹി : അരുണാചല്‍ പ്രദേശ്. സിക്കിം നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ അരുണാചല്‍ പ്രദേശില്‍ ബിജെപിയും സിക്കിമില്‍ എസ്.കെ.എമ്മും (സിക്കിം ക്രാന്തികാരി മോര്‍ച്ച) ഭരണം ഉറപ്പിച്ചു.

അരുണാചൽപ്രദേശിൽ 60 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിനു 31 സീറ്റുകൾ മതിയെന്നിരിക്കെ 43 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്.എന്‍പിപി  8 സീറ്റുകളിലും മറ്റുള്ളവര്‍ 7 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയുടെ വലിയ മുന്നേറ്റമാണ് കാണുന്നത്. ആകെയുള്ള 32 സീറ്റുകളില്‍ 31 സീറ്റിലും എസ് കെഎം ആണ് മുന്നേറുന്നത്. കേവല ഭൂരിപക്ഷത്തിന് 17 സീറ്റുകളാണ് വേണ്ടത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്. 

സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്നതിനാലാണ് വോട്ടെണ്ണല്‍ നേരത്തെയാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യൂദാപുരം സെന്റ് ജൂഡ് പളളിയില്‍ വി. യൂദാതദേവൂസിന്റെ തിരുനാള്‍

ചങ്ങനാശ്ശേരി : യൂദാപുരം സെന്റ് ജൂഡ് പളളിയില്‍ വി. യൂദാ തദേവൂസിന്റെ തിരുനാള്‍ ആരംഭിച്ചു. തിരുനാളിന് വികാരി ഫാ.ഫിലിപ്പ് കാഞ്ചിക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. 23 വരെ വൈകുന്നേരം 4.30ന് ജപമാല, മദ്ധ്യസ്ഥ...

ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആറാംഘട്ട ചർച്ചകൾ ആരംഭിക്കുന്നു

ന്യൂഡൽഹി : ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആറാം ഘട്ട ചർച്ചകൾ ആരംഭിക്കുന്നു .ഇതിനായി യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലെത്തി.യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിഞ്ചും സംഘമാണ് ഡൽഹിയിലെത്തിയത്. കേന്ദ്ര വാണിജ്യ വകുപ്പ് സ്പെഷൽ...
- Advertisment -

Most Popular

- Advertisement -