തിരുവനന്തപുരം : പിഎസ്‌സി നിയമന തട്ടിപ്പ് കേസില്‍ മുന്‍ ഡപ്യൂട്ടി സെക്രട്ടറി പി സതീഷിനെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അറസ്റ്റു ചെയ്തു. പരീക്ഷ വിഭാഗത്തിൻ്റെ ചുമതലയുണ്ടായിരുന്നു സതീഷിനെ കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതി ചേർത്തത്. സതീഷ് കഴിഞ്ഞ വർഷം വിരമിച്ചിരുന്നു.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി അംഗങ്ങളെ ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു.പിഎസ്‌സി ചെയർമാൻ എം.ആർ.ബൈജുവിനെ ഇന്ന് ചോദ്യം ചെയ്യും.





