Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകെ എസ്...

കെ എസ് ആർ ടി സി ബസ് കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി ഉടൻ ഉണ്ടാകുമെന്ന് –  കെ.ബി. ഗണേഷ് കുമാർ

അടൂർ : ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിനെ എതിർത്ത കെ എസ് ആർ ടി സി ബസ് കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി ഉടൻ ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ മാധ്യമപ്രവർത്തകരെ അറിയിച്ചു.

ജീവനക്കാരുടെ സുരക്ഷ പ്രധാനമാണ്. വനിതാ കണ്ടക്ടർമാർക്കും ആവശ്യമായ സുരക്ഷ നൽകും. സമാനമായ സംഭവങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ യൂണിറ്റുകളിൽ അറിയിച്ചാൽ നടപടി ഉണ്ടാകും. ഇതു സംബന്ധിച്ച നിർദേശം ഡി റ്റി ഒ മാർക്ക് നൽകിയെന്നും മന്ത്രി പറഞ്ഞു. ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടെന്ന ഒറ്റക്കാരണത്താലാണ് യാത്രക്കാരൻ തന്നെ അസഭ്യം പറഞ്ഞതെന്നും ആക്രമിക്കാൻ ശ്രമിച്ചതെന്നും അടൂർ ഡിപ്പോയിലെ കണ്ടക്ടർ മനീഷ്കുമാർ പ്രതികരിച്ചു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ സംഭവത്തിൽ പ്രതിയായ ഷിബു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പെന്തിക്കോസ്തി പെരുന്നാൾ ആചരിച്ചു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദേവാലയങ്ങളിൽ ഞായറാഴ്ച്ച പെന്തിക്കോസ്തി പെരുന്നാൾ ആചരിച്ചു. ക്രിസ്തുവിന്റെ സ്വർഗാരോഹണത്തിന് ശേഷം പ്രാർത്ഥനയോടെ കാത്തിരുന്ന ശിഷ്യൻമാർക്ക് മേൽ പരിശുദ്ധ റൂഹാ ആവസിച്ചതിന്റെ ഓർമ്മപുതുക്കലാണ് പെന്തിക്കോസ്തി. ഉയിർപ്പിന്...

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : ആർക്കും ഗുരുതര പരിക്കുകളില്ല

കോട്ടയം: അയ്മനം ഏനാദിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ല. ഇന്ന് പുലർച്ചയോടെ ആയിരുന്നു അപകടം ഉണ്ടായത്.  അറക്കപ്പൊടി കയറ്റി കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിയും കോട്ടയത്ത് നിന്ന് പരിപ്പ്...
- Advertisment -

Most Popular

- Advertisement -