മുംബൈ : റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കാല്‍ ശതമാനം വെട്ടിക്കുറച്ചു.ഇതോടെ റീപ്പോനിരക്ക് 6.50 ശതമാനത്തിൽനിന്ന് 6.25 ശതമാനമായി. ബാങ്കുകളുടെ ഗാര്‍ഹിക, വാഹന,വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ വായ്പകളുടെ പലിശയിൽ മാറ്റം വരും. ഇഎംഐ കുറയും.
രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞെന്ന് കണ്ടാണ് പുതിയ തീരുമാനം .വരും മാസങ്ങളില്‍ വിലക്കയറ്റം കുറയുമെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ എംപിസി യോഗത്തിൽ ഐകകണ്ഠ്യേനയാണ് റീപ്പോനിരക്ക് കുറയ്ക്കാൻ തീരുമാനിച്ചത്.