Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന്...

പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

തൃശൂര്‍ : കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.കുണ്ടന്നൂര്‍ തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ ജൂലി (48) യാണ് മരിച്ചത്. രാവിലെ 9.30നാണ് സംഭവം. വീടിനോട് ചേർന്ന കൃഷിയിടത്തിൽ വീണ തേങ്ങ എടുക്കാൻ പോയതായിരുന്നു ജൂലിയും ഭർത്താവ് ബെന്നിയും .തോട്ടത്തിലെ മോട്ടോർ പുരയിലേക്കുള്ള വൈദ്യുതി ലൈനാണ് പൊട്ടിവീണുകിടന്നിരുന്നത്. ബെന്നിയ്ക്ക് ഷോക്കേറ്റുവെങ്കിലും രക്ഷപ്പെട്ടു.പരിക്കേറ്റ ജൂലിയെ ഉടനെ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഎഇയിൽ കനത്ത മഴ:കൊച്ചിയിൽനിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി

കൊച്ചി:യുഎഇയിലെ കനത്ത മഴയെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി.കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി.ഏതാനും സർവീസുകൾ വൈകിയിട്ടുമുണ്ട്.ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും കൊച്ചി -...

പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍

തിരുവനന്തപുരം : ബലാത്സംഗ പരാതിയിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.മുദ്രവച്ച കവറിൽ ഫോട്ടോകൾ, വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് എന്നിവയാണ് സമർപ്പിച്ചത്. ശനിയാഴ്ച...
- Advertisment -

Most Popular

- Advertisement -