Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപ്രവാസി കമ്മിഷൻ...

പ്രവാസി കമ്മിഷൻ അദാലത്ത് ജൂലൈ 14 ന്

ആലപ്പുഴ: ജില്ലയിലെ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന കേരള പ്രവാസി കമ്മിഷൻ അദാലത്ത് ജൂലൈ 14ന് ചൊവ്വാഴ്ച്ച രാവിലെ 10 മുതൽ ആലപ്പുഴ കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് പരാതി നൽകുവാനും സംവദിക്കാനും അദാലത്തിൽ അവസരമുണ്ടാകും.  പുതുതായി അപേക്ഷ നൽകുന്നവർ വിശദമായ അപേക്ഷയോടൊപ്പം ഫോൺ നമ്പർ, ഇ-മെയിൽ, പാസ്പോർട്ട് കോപ്പി, വിസയുടെ പകർപ്പ്, എതിർകക്ഷികളുടെ പേരും മേൽവിലാസവും, ആവശ്യമായ മറ്റ് രേഖകൾ, നാട്ടിൽ ബന്ധപ്പെടേണ്ട വിലാസം, ഫോൺ നമ്പർ എന്നിവ സമർപ്പിക്കണം.

പ്രവാസി കമ്മിഷൻ ചെയർപെഴ്‌സൺ ജസ്റ്റിസ് സോഫി തോമസ്, അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യുസ് കെ. ലൂക്കോസ്, എം. എം നഈം, ജോസഫ് ദേവസ്യ പൊൻമാങ്കൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല പാതയിൽ കാടുമൂടി അപകടഭീഷണി: അടിയന്തരമായി വെട്ടിത്തെളിക്കണമെന്ന് യാത്രക്കാരും ഭക്തരും

റാന്നി: മണ്ഡല- മകരവിളക്ക് തീർഥാടനത്തിന് ദിനങ്ങൾ മാത്രം ശേഷിക്കെ, ശബരിമല തീർത്ഥാടകർ പ്രധാനമായി ഉപയോഗിക്കുന്ന റാന്നി - അത്തിക്കായം - ഇടമൺ പാതയുടെ ഇരുവശങ്ങളും കാടുമൂടി കിടക്കുന്നത് വലിയ സുരക്ഷാഭീഷണിയാകുന്നു. റോഡിലേക്ക് പടർന്നുപന്തലിച്ചു...

നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രഗവണ്മെന്റ്

ന്യൂഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമെൻ പ്രസിഡന്റ് റാഷദ് അൽ അലിമി അനുമതി നൽകിയതായി റിപ്പോർട്ടുകൾ...
- Advertisment -

Most Popular

- Advertisement -