Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiആലോചിക്കാതെയാണ് തീരുമാനം...

ആലോചിക്കാതെയാണ് തീരുമാനം എടുക്കുന്നത് ; മുഖ്യമന്ത്രിക്കെതിരെ വീണ്ടും അടൂര്‍ പ്രകാശ്

ന്യൂഡല്‍ഹി : മുഖ്യമന്ത്രി വിഡി സതീശന്‍ ശൈലി മാറ്റണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഇന്നലെ പരാതി നല്‍കിയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഡല്‍ഹിയില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് യുഡിഎഫ് കണ്‍വീനറുടെ പ്രതികരണം.

ഇന്നലെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി നല്‍കിയതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ‘വിഡി സതീശനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കും. മുഖ്യമന്ത്രിക്കെതിരെ ഘടകകക്ഷികളില്‍ പലര്‍ക്കും പരാതിയുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ട്. മുഖ്യമന്ത്രി ഒരു കാര്യവും യുഡിഎഫുമായി ആലോചിക്കാതെ മുമ്പോട്ടുപോകുന്നത്. അതില്‍ മാറ്റം ഉണ്ടാകണം എന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉന്നയിച്ച പരാതികള്‍ അടങ്ങുന്ന വിശദമായ കത്ത് അടൂര്‍ പ്രകാശ് ഖാര്‍ഗെയ്ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനമില്ലായ്മയിലെ പ്രശ്നങ്ങളും മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി എടുത്തതായി ആരോപിക്കപ്പെടുന്ന തീരുമാനങ്ങളുമെല്ലാം രേഖപ്പെടുത്തിയ പ്രത്യേക പരാതിയാണ് കൈമാറിയതെന്നാണ് വിവരം.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെയും അടൂര്‍ പ്രകാശ് കണ്ടു..ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി എംകെ മുനിര്‍, ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ജി ദേവരാജന്‍ എന്നിവരുടെ നിയമനത്തിന് പിന്നാലെയാണ് അടൂര്‍ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തു വന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതില്‍ കടുത്ത അതൃപ്തിയുമായി മുസ്ലീം ലീഗ്

മലപ്പുറം : തെരഞ്ഞെടുപ്പ് വിധി വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതില്‍ കടുത്ത അതൃപ്തിയുമായി മുസ്ലീം ലീഗ്. എവിടെ ചെന്നാലും ആളുകള്‍ അതൃപ്തി അറിയിക്കുകയാണെന്നും തെരഞ്ഞടുക്കപ്പെട്ട എംഎല്‍എമാരുടെ പരിപാടിയ്ക്കില്ലെന്ന് അണികള്‍ പറയുന്ന സാഹചര്യത്തിലേക്ക് എത്തിയെന്നും...

കനത്ത മഴ : തൃശ്ശൂർ നഗരത്തിൽ വൻ വെള്ളക്കെട്ട്

തൃശ്ശൂർ : അതിശക്തമായി തുടർന്ന മഴയിൽ തൃശ്ശൂർ നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത മഴയിൽ നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ഇക്കണ്ടവാരിയർ റോഡ് വെള്ളത്തിൽ മുങ്ങി. സ്വരാജ് റൗണ്ടിലും അടുത്തുള്ള പ്രദേശങ്ങളിലും...
- Advertisment -

Most Popular

- Advertisement -