Saturday, July 5, 2025
No menu items!

subscribe-youtube-channel

HomeSpiritualകോന്നി ഇളകൊള്ളൂർ...

കോന്നി ഇളകൊള്ളൂർ അതിരാത്രം 21 ന് തുടങ്ങും

പത്തനംതിട്ട: കോന്നി ഇളകൊള്ളൂർ അതിരാത്രം ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കും. ശ്രീ മഹാദേവർ ക്ഷേത്ര സന്നിധിയിലാണ് അതിരാത്രം നടക്കുക. 2015 ൽ ഇതേ ക്ഷേത്ര മുറ്റത്തെ യാഗ വേദിയിലാണ് സോമയാഗം നടന്നത്. യാഗത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു.

ഹിന്ദു വൈദിക ശ്രൗത പാരമ്പര്യത്തിലെ ഏറ്റവും ഉയർന്ന യാഗങ്ങളിൽ ഒന്നായാണ് അതിരാത്രം പരിഗണിക്കപ്പെടുന്നത്. പുരാതനവും ദൈർഘ്യമേറിയതും ആയ ആനുഷ്ഠാനമാണ് അതിരാത്രം. അമേരിക്കയിലെ ഹാർവാർഡ്, ബർക്ക്‌ലി സർവകലാശാലകളും ഫിൻലാൻഡിലെ ഹെൽസിങ്കി സർവകലാശാലയും മുൻകൈയ്യെടുത്ത് 1975-ൽ തൃശൂർ ജില്ലയിലെ പാഞ്ഞാളിൽ അതിരാത്രം നടത്തിയിരുന്നു.

അതിരാത്ര സംയോജനത്തിനായി ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോക്ടർ ചേന്നാസ് ദിനേശൻ നമ്പൂതിരി ചെയർമാനായുള്ള സ്വാഗത സംഗം രൂപീകരിച്ചിട്ടുണ്ട്. കോന്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഹിതാ ഫൗണ്ടേഷൻ ആണ് അതിരാത്രത്തിന്റെ സംഘാടകർ

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

കൊച്ചി : മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസ് അന്തരിച്ചു.94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം, ഇടതു മുന്നണി കൺവീനർ, സിഐടിയു സംസ്ഥാന സെക്രട്ടറി,ലോക്‌സഭാംഗം തുടങ്ങിയ...

സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ല : റിപ്പോർട്ട് ‘അമ്മ’ക്കെതിരല്ല

കൊച്ചി : ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ച്‌ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ. റിപ്പോർട്ടിലെ പ്രതികരണം അറിയിക്കാൻ സംഘടന വാർത്താസമ്മേളനം നടത്തി.ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു.റിപ്പോർട്ട് പുറത്തുവരുമ്പോൾ...
- Advertisment -

Most Popular

- Advertisement -