Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryമുക്കുപണ്ടം പണയം...

മുക്കുപണ്ടം പണയം വച്ച് ആറര ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒന്നാം പ്രതി പിടിയിൽ

കോഴഞ്ചേരി: മുക്കുപണ്ടം പണയം വച്ച് ആറര ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒന്നാം പ്രതി പിടിയിൽ. കടമ്മനിട്ട കല്ലേലിമുക്കിൽ പ്രവർത്തിക്കുന്ന താഴയിൽ നിധി ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ ഒത്താശയോടെ, മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഒന്നാം പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു.

മുണ്ടുകോട്ടക്കൽ വഞ്ചിപ്പൊയ്ക വെള്ളടംചിറ്റയിൽ വീട്ടിൽ ലാലു വർഗീസ് (63)ആണ് പിടിയിലായത്. രണ്ടും മൂന്നും പ്രതികൾ യഥാക്രമം മാനേജരും ജീവനക്കാരനുമാണ്. സ്ഥാപനത്തിലെ ലിറ്റഗേഷൻ ഓഫീസർ കോട്ടയം പുതുപ്പള്ളി എള്ളുകാല തലക്കോട്ടുച്ചാലിൽ ടി പി ഷാജിയുടെ മൊഴിപ്രകാരം ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കേസിൽ ആകെ 4 പ്രതികളാണ് ഉള്ളത്.

4 തവണകളായി 125.35 ഗ്രാം തൂക്കം വരുന്ന 15 വളകൾ സ്വർണാഭരണമാണെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് പണയം വച്ചശേഷം ആകെ 646900 രൂപയാണ് പ്രതി സ്ഥാപനത്തെ കബളിപ്പിച്ച് എടുത്തത്. രണ്ടും മൂന്നും പ്രതികൾ ചേർന്നാണ് ഇയാളിൽ നിന്നും വളകൾ സ്വീകരിച്ച് ഇത്രയും പണം നൽകിയത്. നാലാം പ്രതിയാണ് ലാലുവിനെ സ്ഥാപനത്തിൽ പരിചയപ്പെടുത്തിയത്. ഈവർഷം ഏപ്രിൽ 29 മുതലാണ് തട്ടിപ്പ് നടന്നത്. മേയ് 14 ന്  ഒടുവിലായി വച്ച പണയം ജൂലൈ 10 ന് പുതുക്കിവക്കുകയായിരുന്നു. ഓഗസ്റ്റ് 30 ന് നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

എസ് ഐ അലോഷ്യസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനിടെ ഓഡിറ്റ് റിപ്പോർട്ട്‌ ലിറ്റഗേഷൻ ഓഫീസർ ഹാജരാക്കി. തുടർന്ന് ലാലുവിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ഇന്ന് വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി.

കേസിൽ കൂടുതൽ പ്രതികളുണ്ടോ, സമാന രീതിയിൽ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വിശദമായ അന്വേഷണം നടന്നുവരികയാണ്.

ആറന്മുള പോലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീൺ, എസ് ഐമാരായ അലോഷ്യസ്, സന്തോഷ്‌, എസ് സി പി ഓ പ്രദീപ്,സി പി ഓമാരായ സെയ്ഫ്, വിനോദ് എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂരിൽ സഹകരണ ബാങ്കിലെ 2 സുരക്ഷാ ജീവനക്കാർ മരിച്ച നിലയിൽ

തൃശ്ശൂർ:തൃശൂരിലെ വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ താല്‍ക്കാലിക ജീവനക്കാര്‍ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണുത്തി കാര്‍ഷിക സർവകലാശാല...

കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക് കരാർ വ്യവസ്ഥയിൽ ടെൻഡർ ക്ഷണിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക് കരാർ വ്യവസ്ഥയിൽ  നടത്തുന്നതിന് നടത്തിപ്പുകാരെ തെരഞ്ഞെടുക്കുന്നതിലേക്ക് ടെൻഡർ ക്ഷണിച്ചു. 2023 ജൂൺ മാസം മുതൽ കെഎസ്ആർടിസി ആരംഭിച്ച, ചുരുങ്ങിയ സമയം കൊണ്ട് വലിയ രീതിയിൽ പൊതുജന പിന്തുണയാർജ്ജിച്ച...
- Advertisment -

Most Popular

- Advertisement -