Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsതിരഞ്ഞെടുപ്പ് ചട്ട...

തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്ന പരാതി: ടി.എം.തോമസ് ഐസകിനോട് ജില്ലാ കലക്ടർ വിശദീകരണം തേടി.

പത്തനംതിട്ട: തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്ന പരാതിയിൽ പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ.ടി.എം.തോമസ് ഐസകിനോട് ജില്ലാ കലക്ടർ വിശദീകരണം തേടി. യുഡിഎഫ് നൽകിയ പരാതിയിൽ 3 ദിവസത്തിനകം മറുപടി നൽകണമെന്നാണ് കലക്ടർ എം. പ്രേംശങ്കർ നിർദേശം നൽകിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സർക്കാർ സംവിധാനങ്ങൾ എൽഡി എഫ് സ്ഥാനാർഥിയായ തോമസ് ഐസക് ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചാണ് യുഡിഎഫ്‌ പരാതി നൽകിയത്.

സർക്കാർ സ്ഥാപനങ്ങളെയും കുടുംബശ്രീ പ്രവർത്തകരെയും തോമസ് ഐസക്കിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്നും യുഡിഎഫ് ആരോപിച്ചിരുന്നു ജില്ലാ കലക്ടർ വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായതായി ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂന്നരവർഷം കൊണ്ട് 3.25 ലക്ഷം സംരംഭങ്ങൾ സൃഷ്ടിച്ചു: മന്ത്രി പി. രാജീവ്

കോട്ടയം: സംരംഭക അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിൽ നിലവിലുള്ളതെന്നും മൂന്നുവർഷവും ഏഴുമാസവും കൊണ്ട് 3.25 ലക്ഷം സംരംഭങ്ങൾ -സൃഷ്ടിക്കാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്നും വ്യവസായ-നിയമ-കയർവകുപ്പു മന്ത്രി പി. രാജീവ്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച...

ശക്തമായ മഴയ്‌ക്കു സാധ്യത : നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത.നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.നാളെ മുതൽ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മണിക്കൂറിൽ...
- Advertisment -

Most Popular

- Advertisement -